പത്തനംതിട്ട: മാർച്ച് 23-ന് കൊറോണ രോഗം സ്ഥിരീകരിച്ച പത്തനംതിട്ട സ്വദേശിയായ യുവാവിന്റെ സഞ്ചാരപാത ജില്ലാ ഭരണകൂടം പ്രസിദ്ധീകരിച്ചു. 20-ന് പുലർച്ചെ രണ്ടിനാണ് ഖത്തറിൽനിന്ന് യുവാവ് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയത്. പത്തനംതിട്ട കൊടുന്തറ സ്വദേശിയായ ഇദ്ദേഹം സഞ്ചരിച്ച ഖത്തർ എയർവേയ്സിന്റെ ക്യു.ആർ. 506 വിമാനത്തിലെ സീറ്റുകളുടെ ക്രമീകരണമുൾപ്പെടെയുള്ള ചാർട്ടാണ് പ്രസിദ്ധീകരിച്ചത്. 30 സി സീറ്റിലാണ് യുവാവ് ഇരുന്നത്. പത്തനംതിട്ട ജില്ലയിൽ മാർച്ച് 23ന്(തിങ്കൾ) കോവിഡ് 19 സ്ഥിരീകരിച്ച യുവാവിന്റെ സഞ്ചാരപാത. 20 പുലർച്ചെ രണ്ടിനാണു യുവാവ് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയത്. ഇയാളുടെ മുന്നിലും പിന്നിലും ഇരുന്നത് മലയാളികുടുംബങ്ങളായിരുന്നു. പത്തനംതിട്ട, ആലപ്പുഴ, പാലാ സ്വദേശികളും ഈ വിമാനത്തിൽ യാത്രചെയ്തിരുന്നു. ഇവരെ വീടുകളിൽ നിരീക്ഷണത്തിലാക്കി. രോഗബാധ സംശയിച്ചിരുന്നതിനാൽ നാട്ടിൽനിന്ന് കാറുമായി ഡ്രൈവർമാത്രം തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയാൽമതിയെന്ന് യുവാവ് അറിയിച്ചിരുന്നു. യാത്രയ്ക്കിടെ പുലർച്ചെ നാലിന് വെഞ്ഞാറമ്മൂട്ടിൽനിന്ന് ഇരുവരും ചായ കുടിച്ചു. ഡ്രൈവർ വാഹനത്തിൽനിന്നിറങ്ങി ചായ വാങ്ങിനൽകുകയായിരുന്നു. ഡ്രൈവർ മാസ്ക് ധരിച്ചിരുന്നു. കൊടുന്തറയിലെ വീട്ടിൽ എത്തുന്നതിനുമുൻപ് ഭാര്യയും കുഞ്ഞുമടക്കം കുടുംബാംഗങ്ങൾ ബന്ധുവീട്ടിലേക്ക് മാറിയിരുന്നു. 20-ന് രാവിലെ ആറുമണിയോടെ വീട്ടിൽ വന്നശേഷം യുവാവ് പുറത്തിറങ്ങിയില്ല. അസ്വസ്ഥത അനുഭവപ്പെട്ടതോടെ 21-ന് രാവിലെ 11 മണിയോടെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ആംബുലൻസിലെത്തിച്ചു. സ്രവം പരിശോധനയ്ക്കെടുത്തശേഷം ആംബുലൻസിൽത്തന്നെ തിരികെ ഇദ്ദേഹത്തെ വീട്ടിലെത്തിച്ചു. 23-ന് പരിശോധനാഫലമെത്തിയപ്പോൾ കൊറോണ രോഗബാധ സ്ഥിരീകരിച്ചു. ഉടൻ ജനറൽ ആശുപത്രിയിലെ നിരീക്ഷണവാർഡിലേക്ക് മാറ്റി. വിമാനത്താവളത്തിൽനിന്ന് നാട്ടിലേക്ക് ഇയാൾ യാത്രചെയ്ത വാഹനത്തിന്റെ ഡ്രൈവർ ചിറ്റാർ സ്വദേശിയാണ്. തിരുവനന്തപുരത്തുനിന്ന് മടങ്ങിയെത്തിയശേഷം ഡ്രൈവർ ഇതേവാഹനത്തിൽ മറ്റൊരു യാത്ര പോയി. ഡ്രൈവറുടെ കുടുംബാംഗങ്ങളെയും ഇയാൾ സമീപദിവസങ്ങളിൽ സമ്പർക്കം പുലർത്തിയവരെയും നിരീക്ഷിക്കും. ഖത്തർ എയർവേയ്സിന്റെ ക്യു.ആർ. 506 വിമാനത്തിൽ യാത്ര ചെയ്തവർ 9188297118, 9188294118 എന്നീ ഫോൺ നമ്പരുകളിൽ ബന്ധപ്പെടണം. Content Highlight: coronavirus patient was flying Qatar Airways QR. 506 in flight
from mathrubhumi.latestnews.rssfeed https://ift.tt/2Uyytbp
via
IFTTT
No comments:
Post a Comment