വീട്ടിനുള്ളില്‍ അടങ്ങിയിരിക്കാന്‍ നിര്‍ബ്ബന്ധിതരായത് 170 കോടി പേര്‍; ലോക ജനസംഖ്യയുടെ അഞ്ചില്‍ ഒന്ന് ലോക്ക്ഡൗണില്‍ ; കോവിഡിനു പിന്നാലെ ചൈനയില്‍ ഹാന്റാവൈറസ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, March 24, 2020

വീട്ടിനുള്ളില്‍ അടങ്ങിയിരിക്കാന്‍ നിര്‍ബ്ബന്ധിതരായത് 170 കോടി പേര്‍; ലോക ജനസംഖ്യയുടെ അഞ്ചില്‍ ഒന്ന് ലോക്ക്ഡൗണില്‍ ; കോവിഡിനു പിന്നാലെ ചൈനയില്‍ ഹാന്റാവൈറസ്

ആഗോളജനസംഖ്യയുടെ അഞ്ചിലൊന്നുപേരും കോവിഡ് ലോക്ക്ഡൗണില്‍. ലോകജനസംഖ്യയുടെ 20%, ഏതാണ്ട് 170 കോടിയോളം പേര്‍ വിവിധ ഭൂഖണ്ഡങ്ങളിലായി വിവിധ ഭരണകൂടങ്ങള്‍ നിശ്ചയിച്ച 'വീട്ടുതടങ്കലിലാണ്' എന്നാണ് ഏറ്റവും പുതിയ കണക്കുകള്‍.

ചൊവ്വാഴ്ചത്തെ കണക്കനുസരിച്ച് കോവിഡ് 19 സ്ഥിരീകരിച്ചത് 3,78,679 പേരില്‍. മരണം 16500. രോഗമുക്തി നേടിയവര്‍ 101,000. രോഗ ബാധിത രുടെ ആദ്യലക്ഷം 67 ദിവസം കൊണ്ടാണു സംഭവിച്ചതെങ്കില്‍ രണ്ടില്‍നിന്ന് മൂന്നുലക്ഷമാകാന്‍ വെറും നാലുദിവസമേ വേണ്ടിവന്നുള്ളുവെന്ന് ലോകാരോഗ്യസംഘടനയുടെ മേധാവി ടെഡ്രോസ് അഡനോം ഗിബ്രേസിസ് പറഞ്ഞു.

ലോകരാജ്യങ്ങളെ മുള്‍മുനയിലാക്കുന്ന കോവിഡ് -19 രോഗബാധയ്ക്കു പിന്നാലെ െചെനയില്‍ ഹാന്റാെവെറസ്. രോഗബാധിതനായി ഒരാള്‍ മരിച്ചതിനു പിന്നാലെ സാമൂഹിക മാധ്യമങ്ങളില്‍ ആശങ്കാസന്ദേശപ്രവാഹം. യുനാന്‍ പ്രവശ്യക്കാരനാണു ഹാന്റാ െവെറസ് ബാധിച്ചു മരിച്ചത്. ജോലിക്കായി ഷാന്‍ഡോങ് പ്രവിശ്യയിലേക്കു ചാര്‍ട്ടേഡ് ബസില്‍ പോയ ഇയാള്‍ മരിച്ചതോടെ വലിയ തോതില്‍ ആശങ്ക പരന്നു. ബസിലുണ്ടായിരുന്ന 32 പേരെ പരിശോധനയ്ക്കു വിധേയമാക്കി.സസ്തനികളില്‍ നിന്നു പരക്കുന്ന െവെറസാണിത്.

ക്ഷീണം, പനി, പേശീവേദന, തലകറക്കം, വിറയല്‍, ഉദരവേദന എന്നിവയാണു ലക്ഷണങ്ങള്‍. അണ്ണാന്‍, എലി, മുയല്‍ തുടങ്ങിയ ജീവികളില്‍നിന്നാണു െവെറസ് സാധാരണയായി ആളുകളിലേക്കു പടരുക. െവെറസ് പടര്‍ന്നാല്‍ പലരിലും പലവിധമാകും രോഗലക്ഷണങ്ങള്‍. അമേരിക്കയില്‍ കണ്ടുവരുന്ന ന്യൂ വേള്‍ഡ് ഹാന്റാെവെറസ് ശ്വാസകോശത്തെയാണ് ബാധിക്കുന്നത്. യൂറോപ്പിലും ഏഷ്യയിലും കണ്ടുവരുന്ന ഓള്‍ഡ് വേള്‍ഡ് െവെറസ് ബാധയ്ക്ക് കടുത്ത പനിയാണു പ്രധാന ലക്ഷണം.

​ലോകം ലോക്ഡൗണില്‍

* ബ്രിട്ടന്‍: ബ്രേക്ക്ഡൗണ്‍ നടപ്പാക്കിയ രാജ്യങ്ങളില്‍ ഏറ്റവും പുതിയ അംഗം. ആവശ്യവസ്തുക്കളല്ലാത്ത എല്ലാത്തരം കടകളും അടയ്ക്കും. മരുന്നിനോ, ഭക്ഷണത്തിനോ മാത്രമേ ജനത്തിനു പുറത്തിറങ്ങാനാവു.

* െചെന: ബ്രിട്ടന്‍ ലോക്ഡൗണ്‍ തുടങ്ങി തൊട്ടുപിന്നാലെ െചെന കോവിഡ് െവെറസിന്റെ പ്രഭവകേന്ദ്രമായ ഹ്യൂബേ പ്രവിശ്യയിലെ യാത്രാനിയന്ത്രണങ്ങള്‍ പിന്‍വലിച്ചു. എന്നാലും ഏറ്റവുമധികം െവെറസ് ബാധിച്ച വുഹാന്‍ നഗരത്തില്‍ ഏപ്രില്‍ എട്ടോടെയേ പിന്‍വലിക്കൂ. ജനുവരി 23 മുതല്‍ വുഹാനില്‍ ലോക്ക്ഡൗണ്‍ ആണ്.

* അമേരിക്ക: ജനസംഖ്യയുടെ 40% ലോക്ക്ഡൗണില്‍. 557 മരണം. 44000 പേര്‍ക്കു രോഗം സ്ഥിരീകരിച്ചു.

* ന്യൂസിലന്‍ഡ്: പുതിയ 40 കേസുകള്‍ സ്ഥിരീകരിച്ചതോടെ ലോക്ക്ഡൗണിന് ഒരുങ്ങുന്നു.

* ഇറ്റലി: പ്രതീക്ഷ പകര്‍ന്ന് തുടര്‍ച്ചയായ രണ്ടാംദിനവും മരണനിരക്കില്‍ കുറവ്. ഞായറും ശനിയും 651 വീതമായിരുന്നു മരണം റിപ്പോര്‍ട്ട് ചെയ്തത്. തിങ്കള്‍ അത് 601 ആയി. ശനിയാഴ്ച പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് 6,557 ആയിരുന്നെങ്കില്‍ തിങ്കളാഴ്ച 4,789 ആയി കുറഞ്ഞു.

* മ്യാന്‍മര്‍: ആദ്യകോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു; യു.കെ., യു.എസ്.എ. സന്ദര്‍ശിച്ചവര്‍ക്കാണ് രോഗം.



from mangalam.com https://ift.tt/2WEYxEk
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages