മധുരൈ: കേരളത്തില്‍ നിന്നുള്ള വാഹനങ്ങളടക്കം തടഞ്ഞ് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയ തമിഴ്‌നാട്ടിലും കോവിഡ് ബാധിച്ച് മരണം. 54 കാരനാണ് മരണത്തിന് കീഴടങ്ങിയത്. ഇതോടെ രാജ്യത്ത് കോവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം 12 ആയി. തമിഴ്‌നാട്ടില്‍ ഇതാദ്യമായിട്ടാണ് കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തത്. ലോകത്തുടനീളമായി 17,000 പേരാണ് വിവിധ രാജ്യങ്ങളിലായി കോവിഡ് മൂലം മരണമടഞ്ഞത്. രാജ്യത്ത് ഇതുവരെ 562 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. 48 പേര്‍ ചികിത്സനേടി മോചിതരായി ആശുപത്രി വിടുകയും ചെയ്തു.
ഇയാള്‍ക്ക് എങ്ങിനെയാണ് രോഗം പകര്‍ന്നതെന്ന് വ്യക്തമല്ല. എന്നാല്‍ ഹൃദ്രോഗവും പ്രമേഹവും ഹൈപ്പര്‍ ടെന്‍ഷന്‍ ഉള്‍പ്പെടെയുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിട്ടിരുന്നയാളാണ് ഇയാളെന്ന് തമിഴ്‌നാട് ആരോഗ്യമന്ത്രി സി വിജയഭാസ്‌ക്കര്‍ പറഞ്ഞു. മധുരൈ രാജാജി ഹോസ്പിറ്റലില്‍ ചികിത്സയില്‍ കഴിയുന്നതിനിടയിലാണ് മരണം സംഭവിച്ചത്. അതേസമയം തമിഴ്‌നാട്ടില്‍ ആറു പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ രോഗബാധിതരുടെ എണ്ണം 18 ആയിട്ടാണ് ഉയര്‍ന്നിരിക്കുന്നത്. മൂന്ന് സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.
ഇന്നലെ ഡല്‍ഹിയില്‍ രണ്ടാമത്തെ മരണവും മുംബൈയില്‍ മൂന്നാമത്തെ മരണവും റിപ്പോര്‍ട്ട് ചെയ്തിരുന്നു. മുംബൈയില്‍ 65 കാരനാണ് മരണത്തിന് കീഴടങ്ങിയത്. ദുബായില്‍ നിന്നും എത്തിയ ഇയാള്‍ പുറം വേദനയെ തുടര്‍ന്ന് അഹമ്മദാബാദ് ഹോസ്പിറ്റിലില്‍ മാര്‍ച്ച് 15 ന് ഇയാളെ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് മുംബൈയിലേക്ക് എത്തുകയും രോഗം സ്ഥിരീകരിക്കുകയുമായിരുന്നു. മഹാരാഷ്ട്രയില്‍യില്‍ ഇന്നലെ മാത്രം 10 കേസുകളാണ് പുതിയതായി റിപ്പോര്‍ട്ട് ചെയ്തത്. മൊത്തം രോഗികളുടെ എണ്ണം 109 ആയി. ഒമ്പത് പേര്‍ രോഗം ഭേദമായി ആശുപത്രി വിടുകയും ചെയ്തു.
ഡല്‍ഹിയിലെ മരണം പക്ഷേ സര്‍ക്കാര്‍ അംഗീകരിച്ചിട്ടില്ല. ഡല്‍ഹിയില്‍ ഇന്നലെ 64 പുതിയ രോഗബാധിതര്‍ ഉണ്ടായി. കഴിഞ്ഞ ദിവസം ഇത് 99 ആയിരുന്നു. പുതിയതായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന രോഗികളുടെ എണ്ണം കുറയുന്നത് ഡല്‍ഹി സര്‍ക്കാരിന് ആശ്വാസകരമാണ്. കര്‍ണാടകയില്‍ ഒമ്പത്, യുപി നാല്, തെലുങ്കാന, തമിഴ്‌നാട് എന്നിവിടങ്ങളില്‍ മൂന്ന് വീതം, രണ്ടു വീതം ബംഗാള്‍, ജമ്മുകാശ്മീര്‍, ആന്ധ്രയില്‍ ഒരെണ്ണം എന്നിവയാണ് കഴിഞ്ഞ ദിവസം പുതിയതായി സ്ഥിരീകരിച്ച കണക്കുകള്‍.
ലോകത്തുടനീളമായി 18,800 പേരാണ് വിവിധ രാജ്യങ്ങളിലായി കോവിഡ് മൂലം മരണമടഞ്ഞത്. രോഗബാധിതരുടെ എണ്ണം ആഗോളമായി നാലു ലക്ഷം കഴിഞ്ഞു. രോഗം സംസ്ഥാനങ്ങളിലും പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ 21 ദിവസത്തേക്ക് രാജ്യം അടച്ചുപൂട്ടല്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ജനങ്ങള്‍ വീടിനുള്ളില്‍ ഇരിക്കുന്നത് തന്നെയാണ് സുരക്ഷിതം എന്ന് ഇന്നലെ പ്രധാനമന്ത്രി രാഷ്ട്രത്തെ അഭിസംബോധന ചെയ്തപ്പോള്‍ പറഞ്ഞിരുന്നു.
from mangalam.com https://ift.tt/3bn356o
via IFTTT
No comments:
Post a Comment