കൊറോണയില്‍ വിറങ്ങലിച്ച് ലോകം; മരണം 42,000 കഴിഞ്ഞു; 24 മണിക്കൂറില്‍ മരിച്ചത് നാലായിരത്തിലധികം പേര്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, March 31, 2020

കൊറോണയില്‍ വിറങ്ങലിച്ച് ലോകം; മരണം 42,000 കഴിഞ്ഞു; 24 മണിക്കൂറില്‍ മരിച്ചത് നാലായിരത്തിലധികം പേര്‍

ന്യൂയോര്‍ക്ക് : കൊറോണ വ്യാപനത്തില്‍ വിറച്ചിരിക്കുകയാണ് ലോകം മുഴുവന്‍. വൈറസ് ബാധ പടര്‍ന്ന് പിടിച്ചുകൊണ്ടിരിക്കുകയാണ്. കോവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം 42,000 കടന്നു. ഇതുവരെ 42, 105 പേരാണ് വൈറസ് ബാധിച്ച് മരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ ലോകത്ത് നാലായിരത്തില്‍ അധികം ആളുകള്‍ മരിച്ചു. രോഗം ബാധിച്ചവരുടെ എണ്ണം എട്ടരലക്ഷം കവിഞ്ഞു. 8,56,916 പേര്‍ ഇതുവരെ രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുകയാണ്.

അതേസമയം അമേരിക്കയില്‍ സ്ഥിതി ഗതി അതീവ ഗുരുതരം ആയി തുടരുകയാണ്. മരണ സംഖ്യയില്‍ അമേരിക്ക ചൈനയെ മറികടന്നു. കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 3860 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 719 പേര്‍ മരണത്തിന് കീഴടങ്ങി. അമേരിക്കയിലെ രോഗബാധിതരുടെ എണ്ണം 1,87,347 ആയി ഉയര്‍ന്നിട്ടുണ്ട്.

ഇറ്റലിയില്‍ മരണം 12000 കടന്നു. 12,428 ആളുകളാണ് വൈറസ് ബാധിച്ച് ഇതുവരെ മരിച്ചത്. സ്‌പെയിനില്‍ മരണം 8464 ആയി. ഫ്രാന്‍സില്‍ 3523 പേരും, ചൈനയില്‍ 3305 പേരും ഇറാനില്‍ 2898 പേരും മരിച്ചു. ബ്രിട്ടനില്‍ 1789, നെതര്‍ലാന്‍ഡ്‌സ് 1030, ജര്‍മ്മനി 775 എന്നിങ്ങനെയാണ് മറ്റു രാജ്യങ്ങളില്‍ കോവിഡ് ബാധിച്ച് മരിച്ചവര്‍.



from mangalam.com https://ift.tt/39AcvtX
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages