ന്യൂയോര്‍ക്ക്: മരണസംഖ്യ പിടിച്ചുനിര്‍ത്താനാവാതെ അമേരിക്ക. 259 പേരാണ് കഴിഞ്ഞ ദിവസം മരിച്ചത്. ഇതോടെ മരിച്ചവരുടെ എണ്ണം 3400 ആയി. വിരമിച്ച നഴ്‌സുമാരും ഡോക്ടര്‍മാരും ഉള്‍പ്പെടെ 80000ഓളം പേരുടെ സേവനവും ലഭ്യമാക്കിയിട്ടുണ്ട്. നാവികസേന 1000 കിടക്കകളുള്ള കപ്പല്‍ തീരത്ത് സജ്ജീകരിച്ചിട്ടുണ്ട്.
കാലിഫോര്‍ണിയയിലും രോഗികളുടെ എണ്ണത്തില്‍ വന്‍വര്‍ദ്ധനയാണുണ്ടായിരിക്കുന്നത്. ന്യൂജഴ്‌സി ആര്‍മി നാഷണല്‍ ഗാര്‍ഡ്‌സ്മാന്‍ മരിച്ചു. 568 സൈനികര്‍ക്കും രോഗം സ്ഥിരീകരിച്ചു. യുഎസ് കോണ്‍ഗ്രസിലെ 6 അംഗങ്ങള്‍ക്ക് രോഗം സ്ഥിരീകരിച്ചു. 30 പേര്‍ സ്വയം ക്വാറന്റൈനില്‍ കഴിയുകയാണ്. മുന്‍ പ്രസിഡന്റ് ബരാക് ഒബാമയുടെ തെരഞ്ഞെടുപ്പ് പ്രചാരണസംഘത്തിലെ അംഗമായിരുന്ന ഇന്ത്യന്‍ വംശജനായ സൂരജ് പട്ടേലിനും രോഗം സ്ഥിരീകരിച്ചു.
അടുത്ത 30 ദിവസം അമേരിക്കയ്ക്ക് നിര്‍ണായകമാണ്. കഴിഞ്ഞ ദിവസം ലോക്ഡൗണ്‍ അവസാനിക്കാനിരിക്കെ വീണ്ടും ഏപ്രില്‍ 30 വരെ ലോക്ക്ഡൗണ്‍ നീട്ടുകയായിരുന്നു. രാജ്യത്തെ രോഗവ്യാപനം പിടിച്ചുനിര്‍ത്താനാവാത്ത സാഹചര്യത്തിലാണ് ഇത്തരത്തിലൊരു തീരുമാനം. ഫോര്‍ഡ്്‌മോട്ടര്‍സും ജനറല്‍ മോട്ടോര്‍സും വെന്റിലേറ്റര്‍ നിര്‍മ്മിച്ചു നല്‍കാനായി സന്നദ്ധത അറിയിച്ചിട്ടുണ്ട്.
from mangalam.com https://ift.tt/2QZ1cF8
via IFTTT
No comments:
Post a Comment