കുവൈത്തില്‍ മാര്‍ച്ച് 29 വരെ പൊതുഅവധി; എല്ലാ വിമാന സര്‍വീസുകളും റദ്ദാക്കി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, March 11, 2020

കുവൈത്തില്‍ മാര്‍ച്ച് 29 വരെ പൊതുഅവധി; എല്ലാ വിമാന സര്‍വീസുകളും റദ്ദാക്കി

കുവൈത്ത് സിറ്റി: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ കുവൈത്തിൽ അതീവ ജാഗ്രതാ നിർദേശം. മാർച്ച് 29വരെ കുവൈത്തിൽ പൊതു അവധി പ്രഖ്യാപിച്ചു. എല്ലാ വിമാന സർവീസുകളും ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ റദ്ദാക്കി. മുഴുവൻ വിദ്യാലയങ്ങളും അടച്ചു. രാജ്യത്തെ എല്ലാ സിനിമാ തിയറ്ററുകളും ഹോട്ടൽ ഹാളുകളും അടച്ചിടാൻ നിർദേശം നൽകി. വിവാഹച്ചടങ്ങുകൾ ഉൾപ്പെടെ എല്ലാ ആഘോഷപരിപാടികളും ഒഴിവാക്കാനും നിർദേശം നൽകി. രാജ്യത്ത് കൊറോണ വൈറസ് ബാധ പടരുന്ന സാഹചര്യത്തിൽ ചേർന്ന അടിയന്തിര മന്ത്രിസഭാ യോഗത്തിലാണു തീരുമാനം. രാജ്യത്ത് കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം അനുനിമിഷം വർദ്ധിച്ചു വരുന്ന സാഹചര്യത്തിലാണ് കർശന പ്രതിരോധ നടപടികൾക്ക് സർക്കാർ തീരുമാനിച്ചത്.


from mathrubhumi.latestnews.rssfeed https://ift.tt/2QnARk3
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages