യൂറോപ്പില്‍ നിന്നുള്ള എല്ലാ യാത്രാ സര്‍വീസുകളും യു.എസ് നിര്‍ത്തിവെച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, March 11, 2020

യൂറോപ്പില്‍ നിന്നുള്ള എല്ലാ യാത്രാ സര്‍വീസുകളും യു.എസ് നിര്‍ത്തിവെച്ചു

വാഷിങ്ടൺ: യൂറോപിൽ നിന്നുള്ള എല്ലാ യാത്രകളും യുഎസ് 30 ദിവസത്തേക്ക് നിർത്തിവെച്ചു. കൊറോണ വൈറസ് വ്യാപനം ചെറുക്കുന്നതിന് വേണ്ടിയാണ് നിയന്ത്രണം. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. അതേ സമയം യു.കെയെ നിയന്ത്രണങ്ങളിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. പുതിയ കേസുകൾ ഞങ്ങളുടെ തീരങ്ങളിൽ പ്രവേശിക്കുന്നത് തടയാൻ, അടുത്ത 30 ദിവസത്തേക്ക് യൂറോപ്പിൽ നിന്ന് അമേരിക്കയിലേക്കുള്ള എല്ലാ യാത്രകളും താൽക്കാലികമായി നിർത്തിവയ്ക്കും. വെള്ളിയാഴ്ച അർദ്ധരാത്രി മുതൽ നിയന്ത്രണം പ്രാബല്യത്തിൽ വരും ട്രംപ് രാജ്യത്തെ അഭിസംബോധന ചെയ്തുക്കൊണ്ട് പറഞ്ഞു. 121 രാജ്യങ്ങളിൽ പടർന്നതോടെ കൊറോണ (കോവിഡ്-19) വൈറസ് ബാധ മഹാമാരിയായി ലോകാരോഗ്യസംഘടന (ഡബ്ല്യു.എച്ച്.ഒ.) പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് യുഎസ് കടുത്ത നിയന്ത്രണങ്ങളിലേക്ക് കടന്നിരിക്കുന്നത്. നിയന്ത്രണങ്ങൾമൂലം പ്രതിസന്ധി നേരിടുന്ന ചെറുകിട-ഇടത്തരം സംരഭങ്ങൾക്ക് വായ്പാ സൗകര്യങ്ങളും നികുതി ഇളവുകളും കൊണ്ടുവരുമെന്നും ട്രംപ് വ്യക്തമാക്കി. Content Highlights:US Suspends All Travel From Europe For 30 Days Amid Coronavirus Scare


from mathrubhumi.latestnews.rssfeed https://ift.tt/2W7tWPs
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages