കൊറോണയെ കെട്ടുകെട്ടിക്കാൻ ‌ഒറ്റക്കെട്ടായി 12 സംഘങ്ങൾ; കേരളം നമിക്കുന്നു ഈ കൂട്ടായ്മയെ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, March 11, 2020

കൊറോണയെ കെട്ടുകെട്ടിക്കാൻ ‌ഒറ്റക്കെട്ടായി 12 സംഘങ്ങൾ; കേരളം നമിക്കുന്നു ഈ കൂട്ടായ്മയെ

സ്വയരക്ഷയും വേണമല്ലോ.... എറണാകുളം ഗവ മെഡിക്കൽ കോളേജിൽ കൊറോണ ഐസോലേഷൻ വാർഡിനു മുന്നിൽ ശരീരത്തിൽ പ്രതിരോധമരുന്ന് സ്േ്രപ ചെയ്യുന്ന ജീവനക്കാരൻ. ഫോട്ടോ: ടി.കെ. പ്രദീപ്കുമാർ. കൊറോണയെ കെട്ടുകെട്ടിക്കാൻ ഒറ്റക്കെട്ടായി 12 സംഘങ്ങൾ,രോഗികളുടെ യാത്രാമാപ്പ് തയ്യാറാക്കിയത് ശ്രമകരമായ നീക്കത്തിലൂടെ . കോട്ടയം: പത്തനംതിട്ട, കോട്ടയം ജില്ലകളിലായി ആരോഗ്യവകുപ്പിന്റെ 12 സംഘങ്ങൾ. ഞായറാഴ്ചമുതൽ 24 മണിക്കൂറും വിശ്രമമില്ലാത്ത സേവനം. ഇറ്റലിയിൽനിന്നെത്തിയ കുടുംബത്തിന്റെയും അവരുമായി അടുത്ത് ഇടപഴകിയവരുടെയും യാത്രാമാപ്പ് തയ്യാറാക്കുന്നത് അടക്കമുള്ള ഭഗീരഥപ്രയത്നം. അവരോട് നാട് കടപ്പെട്ടിരിക്കുന്നു. 4000 വീടുകളിലെങ്കിലും ഇവർ ചുരുങ്ങിയ ദിവസത്തിനിടെ എത്തി. ഘട്ടം 1:അടിയന്തര കർമപദ്ധതി ഇറ്റലിയിൽനിന്ന് വന്നവർ കോട്ടയം, പത്തനംതിട്ട, കൊല്ലം ജില്ലകളിലായി 3000 പേരുമായി സമ്പർക്കം പുലർത്തിയെന്ന വിവരമാണ് ഞായറാഴ്ച വൈകുന്നേരം ആരോഗ്യവകുപ്പിന് കിട്ടിയത്. ദമ്പതിമാർക്ക് രോഗം സ്ഥിരീകരിച്ച ശനിയാഴ്ച അർധരാത്രിതന്നെ അടിയന്തര കർമപദ്ധതി പത്തനംതിട്ട കളക്ടർ പി.ബി. നൂഹിന്റെ നേതൃത്വത്തിൽ തയ്യാറാക്കി. ഇവരുടെ മകളും മരുമകനും കോട്ടയത്തായതിനാൽ കോട്ടയം കളക്ടർ പി.കെ. സുധീർ ബാബുവുമായും വിവരങ്ങൾ പങ്കിട്ടു. ഇവിടെയും റാന്നിയിലുമായി ഞായറാഴ്ചതന്നെ ആരോഗ്യവകുപ്പിന്റെ സംഘങ്ങൾ ഇറങ്ങി. കുടുംബം താമസിച്ചിരുന്ന ഐത്തലയിൽ അവരുടെ സമീപവാസികളെയെല്ലാം ഞായറാഴ്ചതന്നെ വീടുകളിലെത്തി കണ്ടു. ഘട്ടം 2: സഞ്ചാരപാത മനസ്സിലാക്കി എവിടെയും കാര്യമായി പോയില്ലെന്ന കുടുംബത്തിന്റെ വാദം തള്ളി അവരുമായി നിരന്തരം സംസാരിച്ചു. ഫെബ്രുവരി 29 മുതൽ മാർച്ച് ആറുവരെയുള്ള സഞ്ചാരത്തിന്റെയും ഇടപഴകലിന്റെയും വിവരം തയ്യാറാക്കി. റാന്നി ജണ്ടായിക്കൽ പ്രദേശത്തുനിന്ന് രോഗം സ്ഥിരീകരിച്ച രണ്ടുപേരുടെ സഞ്ചാരങ്ങളും മറ്റുമറിഞ്ഞ് വിശദാംശങ്ങൾ തയ്യാറാക്കലായിരുന്നു അടുത്ത ജോലി. ഘട്ടം 3:കോട്ടയത്തേക്ക് കോട്ടയം ചെങ്ങളത്ത് ഇറ്റലിയിൽനിന്നെത്തിയ ദമ്പതിമാരുടെ മകളും മരുമകനും താമസിക്കുന്ന വീടും പരിസരവുമറിഞ്ഞു. അവരുമായി ഇടപഴകിയ ആളുകളുടെ വിവരശേഖരണത്തിന് നിയോഗിച്ചത് ആറുസംഘങ്ങളെ. അവരുടെ പ്രവർത്തനം ഇപ്പോഴും തുടരുന്നു. പത്തനംതിട്ട, കോട്ടയം ജില്ലാ ഭരണകൂടങ്ങളും ഡി.എം.ഒ.മാരും പരസ്പരം വിവരം കൈമാറി നടത്തിയ നീക്കം വിജയകരമായി പൂർത്തിയാക്കി. മന്ത്രി കെ.കെ. ശൈലജ നേതൃത്വം നൽകി. ബസ്, ഹോട്ടൽ, ബാങ്ക്, പോലീസ് സ്റ്റേഷൻ എന്നിവിടങ്ങളിൽനിന്നെല്ലാം വിവരം ശേഖരിച്ചു. രോഗികളുമായി അടുത്തിടപഴകിയവരെ വീടുകളിൽ ചെന്നുകണ്ട് ആരോഗ്യസ്ഥിതി മനസ്സിലാക്കി. മൊബൈൽ നമ്പറും എടുത്തു. ഓരോസംഘത്തിലും ഒരു മെഡിക്കൽ ഓഫീസറും രണ്ട് ഹെൽത്ത് ഇൻസ്പെക്ടർമാരും മെഡിക്കൽ പി.ജി. വിദ്യാർഥികളും. വീടുകളിൽ ആളുകളോട് സംസാരിക്കുമ്പോൾ ഒരുമീറ്റർ അകലംപാലിക്കാനാണ് സുരക്ഷയ്ക്കുള്ള നിർദേശമായി നൽകിയത്. രോഗികളോട് ഇടപഴകിയവരോട് വീടുകളിൽ നിരീക്ഷണത്തിൽ തുടരാൻ നിർദേശിച്ചു. ഘട്ടം 4:നിരന്തര നിരീക്ഷണം നിരീക്ഷണത്തിലുള്ളവരുടെ മൊബൈലിലേക്ക് ദിവസവും മൂന്നുതവണ ഹെൽത്ത് ഇൻസ്പെക്ടർമാർ വിളിച്ചുവിവരം തിരക്കും. ആരോഗ്യം മോശമായാൽ ഉടൻ ആംബുലൻസിൽ ആശുപത്രിയിലേക്കു മാറ്റും. രോഗബാധിതർ പോയ ഇടങ്ങളിലെ പി.എച്ച്.സി.കളിലെ ഡോക്ടർമാരുടെ സംഘവും സമാന്തരമായി സേവനത്തിലുണ്ടായിരുന്നു. ഡി.എം.ഒ. ഓഫീസുകളിൽ 24 മണിക്കൂറും കൺട്രോൾറൂമും ഉണ്ട്. രോഗികളുടെ വിളിയും മറ്റുകാര്യങ്ങളും ശേഖരിച്ച് ഇവർ കൈമാറും. ദേശീയ ആരോഗ്യമിഷനും ഇവർക്കൊപ്പം സേവനത്തിലുണ്ട്. പത്തനംതിട്ട ഡി.എം.ഒ. ഡോ. എ.എൽ. ഷീജ, കോട്ടയം ഡി.എം.ഒ. ഡോ. ജേക്കബ് വർഗീസ് എന്നിവരാണ് ഇവയെല്ലാം ഏകോപിപ്പിച്ചത്. content highlights:health departments active intervention to prevention of corona


from mathrubhumi.latestnews.rssfeed https://ift.tt/38Hnr8D
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages