കൊറോണയില്‍ നിശ്ചലമായി ഇറ്റലി; 24 മണിക്കൂറിനുള്ളില്‍ മരിച്ചത്‌ 793 പേര്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, March 21, 2020

കൊറോണയില്‍ നിശ്ചലമായി ഇറ്റലി; 24 മണിക്കൂറിനുള്ളില്‍ മരിച്ചത്‌ 793 പേര്‍

റോം: ഇറ്റലിയിൽ 24 മണിക്കൂറിനുള്ളിൽ കൊറോണ ബാധിച്ച് മരിച്ചത് 793 പേർ. ഇതോടെ രാജ്യത്ത് കൊറോണ മരണം 4825ആയി.മരണനിരക്കിൽ ഇറ്റലിയിൽഒറ്റ ദിവസം കൊണ്ടുണ്ടായ വർധനവ് 19.6 ശതമാനമാണ്. ഇറ്റലിയിൽവൈറസ് ബാധിച്ചവരുടെ എണ്ണം 53,578 ആയി. കഴിഞ്ഞ ദിവസം ഇത് 47,021 ആയിരുന്നു. വൈറസിന്റെ പ്രഭവകേന്ദ്രമായ ചൈനയിൽമരണസംഖ്യ 3,255 ആയി.വ്യാഴാഴ്ച തന്നെ മരണസംഖ്യയിൽ ഇറ്റലി ചൈനയെ മറികടന്നിരുന്നു. രാജ്യത്തിന്റെ വടക്കൻ പ്രവിശ്യയായ ലോംബാർഡിയിൽ സ്ഥിതി അതീവ ഗുരുതരമായി തുടരുകയാണ്. ഈ മേഖലയിൽ മാത്രം മരിച്ചവരുടെ എണ്ണം 3,095 ആയി. രോഗബാധിതരുടെ എണ്ണം 25,515 ആണ്. ഇറ്റലിയാകമാനം രോഗം സ്ഥിരീകരിച്ചവരിൽ 6,072 പേർ പൂർണമായും സുഖം പ്രാപിച്ചതായാണ് ശനിയാഴ്ചത്തെ കണക്ക്. 2,857 പേർ ഇപ്പോഴും അത്യാഹിത വിഭാഗത്തിൽ തുടരുന്നു. മരണസംഖ്യ ക്രമാതീതമായി വർധിച്ചതോടെ രാജ്യത്തെ നിയന്ത്രണങ്ങൾ ശക്തമാക്കാനും പ്രതിരോധ നടപടികൾ ഊർജിതപ്പെടുത്താനും ഇറ്റലി ശനിയാഴ്ച സൈനിക സഹായം തേടിയിരുന്നു. രോഗവ്യാപനം തടയാനേർപ്പെടുത്തിയ മാർഗങ്ങൾ കർശനമായി നടപ്പാക്കാൻ സാധിക്കാതെ വന്നതോടെയാണ് സൈന്യത്തെ വിളിക്കാൻ തീരുമാനിച്ചത്. Content Highlights: Italy coronavirus deaths surge by 793 in a day, lifting total death toll to 4,825


from mathrubhumi.latestnews.rssfeed https://ift.tt/3a9vcpj
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages