ന്യൂയോര്‍ക്കിനെ പ്രധാന കോവിഡ് ആഘാതമേഖലയായി പ്രഖ്യാപിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, March 21, 2020

ന്യൂയോര്‍ക്കിനെ പ്രധാന കോവിഡ് ആഘാതമേഖലയായി പ്രഖ്യാപിച്ചു

വാഷിങ്ടൺ: ന്യൂയോർക്കിനെപ്രധാന കോവിഡ് ആഘാതമേഖലയായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു. 8300 പേർക്ക് കോവിഡ് രോഗ ബാധ സ്ഥിരീകരിച്ചതോടെയാണ് പ്രഖ്യാപനം. അമേരിക്കയുടെ അഞ്ചിലൊന്ന്ജനസംഖ്യ(ഏഴ് കോടിയോളം പേർ)ഇപ്പോൾജനങ്ങൾ ബന്തവസ്സിലാണ്.രോഗബാധിതരുടെ എണ്ണം ക്രമാതീതമായി ഉയരുന്നതിനാൽ ഹോട്ടലുകളും സ്റ്റേഡിയങ്ങളും പാർക്കിങ് ഏരിയകളുമെല്ലാം ചികിത്സാ കേന്ദ്രങ്ങളായി മാറി. അമേരിക്കൻ പട്ടാളമാണ് ഇതിനുള്ള നേതൃത്വം നൽകുന്നത്. 24 മണിക്കൂറിനിടെ രോഗബാധിതരുടെ എണ്ണം ഇരട്ടിയിലധികമായതിനെ തുടർന്നാണ് ന്യൂയോർക്കിനെ കോവിഡ് ബാധയിൽ അമേരിക്കയുട പ്രഭവകേന്ദ്രമായും ആഘാതമേഖലയായും പ്രഖ്യാപിച്ചത്. അതിനിടെ വൈസ് പ്രസിഡന്റ്മൈക് പെൻസിന്റെ ഓഫീസ് ജീവനക്കാരന് കോവിഡ് ബാധ സ്ഥിരീകരിച്ചത് ഭരണ സിരാ കേന്ദ്രവും രോഗവ്യാപനത്തിൽ നിന്ന്അകലെയല്ല എന്ന ആശങ്ക സൃഷ്ടിക്കുന്നുണ്ട്. നിലവിൽ കാലിഫോർണിയ, ന്യൂയോർക്ക്, ഇല്ലിനോയിസ് എന്നിവടങ്ങൾ പൂർണ്ണമായും ബന്തവസ്സിലാണ്. സ്ഥിതിഗതികൾ നിയന്ത്രണാധീതമാവുകയാണെങ്കിൽ രാജ്യം മുഴുവൻ ഏർപ്പടുത്തുന്നതിനെ കുറിച്ചാലോചിക്കും. content highlights:Trump declares New York a major disaster area When Covid 19 cases reaches 8300 numbers


from mathrubhumi.latestnews.rssfeed https://ift.tt/2Up3M8k
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages