ബെയ്ജിങ്ങ്/മിലാന്‍: കോവിഡ്-19 ഭീതിയില്‍ ലോകം വിറങ്ങലിക്കുമ്പോള്‍ ചൈനയില്‍ ആശങ്ക കുറഞ്ഞു തുടങ്ങുന്നു. നിലവില്‍ ചൈനയില്‍ പുതിയതായി വൈറസ് സ്ഥിരീകരിക്കുന്നവരുടെ എണ്ണവും മരണനിരക്കും താഴ്ന്നുകൊണ്ടിരിക്കുകയാണ്. ഏറ്റവും ഒടുവില്‍ ചൈനയില്‍ 40 പേര്‍ക്ക് മാത്രമാണ് കൊറോണ വൈറസ് സ്ഥിരീകരിച്ചിരിക്കുന്നത്. 22 മരണങ്ങളും സ്ഥിരീകരിച്ചു. ഇതില്‍ ഒരാള്‍ വൈറസിന്റെ പ്രഭവ കേന്ദ്രമായ ഹുബേയ് പ്രവിശ്യയ്ക്ക് പുറത്തു നിന്നാണ്.
അതേസമയം ചൈനയ്ക്ക് പുറത്ത് ഇറ്റലിയില്‍ വൈറസ് ബാധ അതീവ ഗുരുതരമാകുകയാണ്. വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 366 ആയി. 1.6 കോടി ജനങ്ങളാണ് സമ്പര്‍ക്ക വിലക്കില്‍ കഴിയുന്നത്. ഞായറാഴ്ച മാത്രയം 36 പേരാണ മരിച്ചത്. 5883 പേര്‍ക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചു.
ഇറ്റലിയിലെ മോഡേന, പര്‍മ, പിയാസെന്‍സ, റെഗ്ഗിയോ, എമീലിയ, റിമിനി, പെസാറോ ആന്‍ഡ് ഉര്‍ബിനോ, അലക്‌സാന്‍ഡ്രിയ, അസ്ടി, നോവാറ, വെര്‍ബാനോ കുസിയോ ഒസ്സോല, പഡ്വ, വെര്‍സെല്ലി, ട്രെവിസോ, വെനീസ് എന്നീ 14 പ്രവിശ്യകളിലാണ് സമ്പര്‍ക്കവിലക്ക് പ്രഖ്യാപിച്ചത്. രാജ്യത്ത് വിനോദസ്ഞ്ചാരങകേന്ദ്രങ്ങള്‍ അടച്ചു. സൗദിയില്‍ നാലു പേര്‍ക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 15 ആയി.
from mangalam.com https://ift.tt/2v3SqOo
via IFTTT
No comments:
Post a Comment