കൊച്ചി: കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ ഇന്ന് കുഞ്ചാക്കോ ബോബന്‍ സാക്ഷി വിസ്താരത്തിന് ഹാജരാകും. പ്രത്യേക സി.ബി.ഐ കോടതിയിലാണ് താരങ്ങളുടെയെല്ലാം വിസ്താരം നടക്കുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ മറ്റ് താരങ്ങളെയും സാക്ഷിവിസ്താരത്തിനായി വിളിപ്പിച്ചിരുന്നു. എന്നാല്‍, കഴിഞ്ഞ ദിവസം വിളിപ്പിച്ചപ്പോള്‍ ഹാജരാകാതെ വന്നതിനാല്‍ കുഞ്ചാക്കോ ബോബനെതിരേ കോടതി വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ഷൂട്ടിങ് തിരക്കുമൂലം ഹാജരാകാനാകില്ലെന്ന് കാട്ടി കഴിഞ്ഞ ദിവസം അവധി അപേക്ഷ സമര്‍പ്പിച്ചിരുന്നു. ഇതേ തുടര്‍ന്ന് ഇന്ന് സാക്ഷിവിസ്താരത്തിന് ഹാജരാകാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു.
കേസ് അന്വേഷണവേളയില്‍ നടന്‍ ദിലീപിനെതിരായി കുഞ്ചാക്കോ ബോബന്‍ മൊഴി നല്‍കിയിരുന്നു. ദിലീപ് ഇടപെട്ട് നടിയും ദിലീപിന്റെ ആദ്യഭാര്യയുമായ മഞ്ജു വാര്യരുടെ അവസരങ്ങള്‍ ഇല്ലാതാക്കാന്‍ ശ്രമിക്കുകയാണ് എന്നുമായിരുന്നു മൊഴി. സിദ്ദ്ിഖ്, നടി ബിന്ദു പണിക്കര്‍ എന്നിവരെയും വിസ്താരത്തിനായി വളിപ്പിച്ചിരുന്നെങ്കിലും കഴിഞ്ഞ ദിവസങ്ങളില്‍ സമയക്കുറവുമൂലം ഇവരെ വിസ്തരിക്കാനായില്ല. ബിന്ദു പണിക്കരെയും ഇന്ന് വിസ്തരിക്കും.
സിദ്ദിഖ് മറ്റൊരു ദിവസത്തേക്ക് അവധി അപേക്ഷ സമര്‍പ്പിച്ചു. കേസില്‍ കഴിഞ്ഞ ദിവസം ഹാജരായ നടന്‍ ഇടവേള ബാബു മൊഴിമാറ്റിയിരുന്നു.
from mangalam.com https://ift.tt/3aCk97T
via IFTTT
No comments:
Post a Comment