92-ാമത് ഓസ്കർ പുരസ്കാര ചടങ്ങുകൾക്ക് തുടക്കമായി. ലോസ് ആഞ്ജലീസിലെ ഡോൾബി സ്റ്റുഡിയോയാണ് ഓസ്കറിന്റെ വേദി. വൺസ് അപ്പോൺ എ ടൈം ഇൻ ഹോളിവുഡ് എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടനുളള പുരസ്കാരം ബ്രാഡ് പിറ്റ് നേടി. ടോം ഹാങ്ക്സ്, ആന്റണി ഹോപ്കിൻസ്, അൽപച്ചിനോ തുടങ്ങിയവരെ പിന്തള്ളിയാണ് ബ്രാഡ് പിറ്റ് പുരസ്കാരം നേടിയത്. മികച്ച തിരക്കഥയ്ക്കുള്ള പുരസ്കാരം പാരസൈറ്റിന്. ബോൻ ജൂൻ ഹോ, ഹാൻ ജിൻ വോൻ എന്നിവർ ചേർന്നാണ് തിരക്കഥ. മികച്ച തിരക്കഥയ്ക്കുള്ള ഓസ്കർ ലഭിക്കുന്ന ആദ്യ കൊറിയൻ ചിത്രം കൂടിയാണ് പാരസൈറ്റ്. മികച്ച അവലംബിത തിരക്കഥയ്ക്കുള്ള പുരസ്കാരം ജോജോ റാബിറ്റ് (തൈക വൈറ്റിറ്റി) നേടി. മികച്ച അനിമേഷൻ ചിത്രം ഡിസ്നിയുടെ ടോയ് സ്റ്റോറി 4. മികച്ച പ്രൊഡക്ഷൻ ഡിസൈനർക്കുള്ള പുരസ്കാരം ബാർബറ ലിങ് നേടി. വൺസ് അപ്പോൺ എ ടൈം ഇൻ ഹോളിവുഡിലൂടെയാണ് പുരസ്കാരം കരസ്ഥമാക്കിയത്. തത്സമയ വിവരണങ്ങൾ വായിക്കാം Content Highlights:Oscar 2020, academy awards
from mathrubhumi.latestnews.rssfeed https://ift.tt/2SaQr3E
via
IFTTT
No comments:
Post a Comment