ബെയ്ജിങ്: മരണസംഖ്യയിൽ സാർസിനെയും കടന്ന കൊറോണ വൈറസ് ചൈനയിൽ ഇതുവരെ 908 പേരുടെ ജീവനെടുത്തു. കൊറോണ ബാധിച്ചവരുടെ എണ്ണം 40,171 ആയിട്ടുണ്ട്. എന്നാൽ, പുതിയതായി റിപ്പോർട്ടുചെയ്യുന്ന രോഗികളുടെ എണ്ണത്തിൽ ആറുദിവസമായി കുറവുണ്ടെന്ന് ചൈനീസ് ദേശീയ ആരോഗ്യകമ്മിഷൻ പറഞ്ഞു. ഹുബൈ പ്രൊവിശ്യക്ക് പുറത്ത് ചൈനയിലാകമാനം പുതുതായി 444 പേർക്കാണ് രോഗബാധ കണ്ടെത്തിയത്. കഴിഞ്ഞ ആറ് ദിവസമായി ഈ നിരക്ക് കുറഞ്ഞ് വരുന്നുണ്ടെന്ന് ചൈനീസ് അധികൃതർ വ്യക്തമാക്കി. കൂടുതൽപേരും മരിച്ചത് വൈറസിന്റെ പ്രഭവകേന്ദ്രമായ ഹുബൈ പ്രവിശ്യയിൽനിന്നുള്ളവരാണ്. എന്നാൽ, ഹുബൈയിലും വുഹാനിലും അതിഗുരുതരമാണ് സ്ഥിതിയെന്നും രോഗബാധിതരുടെ എണ്ണത്തിൽ ഇനിയും വർധനയുണ്ടാകാമെന്നും ലോകാരോഗ്യ സംഘടനയുടെ ഹെൽത്ത് എമർജൻസീസ് പ്രോഗ്രാം എക്സിക്യുട്ടീവ് ഡയറക്ടർ ഡോ. മിഖായേൽ റയാൻ പറഞ്ഞു. വൈറസ് ബാധ നേരിടാൻ 4300 കോടി ഡോളർ (മൂന്നുലക്ഷം കോടി രൂപ) വീണ്ടും അനുവദിക്കുമെന്ന് ചൈനീസ് കേന്ദ്രബാങ്ക് പ്രഖ്യാപിച്ചു. ചൈനയ്ക്കുപുറത്ത് ബ്രിട്ടനിലും സ്പെയിനിലും കൂടുതൽ വൈറസ് ബാധ റിപ്പോർട്ടുചെയ്തു. സിങ്കപ്പൂരിൽ പ്രഖ്യാപിച്ച ഓറഞ്ച് ജാഗ്രത ഇപ്പോഴും തുടരുകയാണ്. സിങ്കപ്പൂരിൽ 40 പേർക്കാണ് വൈറസ് ബാധിച്ചത്. Content Highlights:Coronavirus China- death 908- 40,171 confirmed cases
from mathrubhumi.latestnews.rssfeed https://ift.tt/39l6OQP
via
IFTTT
No comments:
Post a Comment