കാറപകടത്തില്‍ ഗായകന്‍ റോഷന് ഗുരുതര പരിക്ക് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, February 9, 2020

കാറപകടത്തില്‍ ഗായകന്‍ റോഷന് ഗുരുതര പരിക്ക്

ഗായകനും റിയാലിറ്റി ഷോ താരവുമായ റോഷൻ കെ സെബാസ്റ്റ്യന് വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റു. റോഡിലെ കുഴിയിൽ വീണ് നിയന്ത്രണം വിട്ട ലോറി കാറിൽ ഇടിച്ചാണ് പരിക്കേറ്റത്. കണ്ണൂർ എ കെ ജി ഹോസ്പിറ്റൽ ബസ് സ്റ്റോപ്പിന് മുന്നിൽ ശനിയാഴ്ച പുലർച്ചെയാണ് അപകടമുണ്ടായത്. റോഷനും സഹോദരൻ അശ്വിനും എറണാകുളത്ത് പരിപാടി അവതരിപ്പിക്കാനായി കാറിൽ പുറപ്പെട്ടതായിരുന്നു. അമിത വേഗതയിൽ എതിർദിശയിൽ നിന്ന് വന്ന ലോറി ഡിവൈഡർ മറികടന്ന് കാറിൽ ഇടിക്കുകയായിരുന്നു. അപകടത്തിനുശേഷം വാഹനം തൊട്ടടുത്ത കടയിലേക്ക് പാഞ്ഞുകയറി. ഇടിയുടെ ആഘാതത്തിൽ കാർ പൂർണ്ണമായും തകർന്നു. ശബ്ദം കേട്ട് ഓടിയെത്തിയവരാണ് അപകടത്തിൽപ്പെട്ടവരെ ആശുപത്രിയിലേക്ക് മാറ്റിയത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ റോഷനെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അപകടനില തരണം ചെയ്തുവെന്ന് ഡോക്ടർമാർ പറഞ്ഞു. അശ്വിനും ഗുരുതര പരിക്കുണ്ട്. അപകടത്തിൽ കാറിന്റെ മുൻഭാഗം പൂർണ്ണമായും തകർന്നു. ലോറി ഡ്രൈവർക്കെതിരെ കണ്ണൂർ ടൗൺ പോലീസ് കേസെടുത്തിട്ടുടുണ്ട് . Content Highlights:car accident singer Roshan and Brother Injured Kannur


from mathrubhumi.latestnews.rssfeed https://ift.tt/2UHG495
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages