പ്രായപൂർത്തിയാകാത്ത മക്കളെ ഉപേക്ഷിച്ച് ഒളിച്ചോടിയ യുവതി കാമുകനൊപ്പം അറസ്റ്റിൽ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, February 13, 2020

പ്രായപൂർത്തിയാകാത്ത മക്കളെ ഉപേക്ഷിച്ച് ഒളിച്ചോടിയ യുവതി കാമുകനൊപ്പം അറസ്റ്റിൽ

തിരുവല്ല: ഭർത്താവിനെയും പ്രായപൂർത്തിയാകാത്ത മക്കളെയും ഉപേക്ഷിച്ച് ഒളിച്ചോടിയ യുവതിയെ കാമുകനോടൊപ്പം തിരുവല്ല പോലീസ് അറസ്റ്റ് ചെയ്തു. നെല്ലാട് പാലയ്ക്കലോടിൽ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന എഴുമറ്റൂർ കുറവൻകുഴി ആലങ്കോട്ട് വീട്ടിൽ അമ്പിളി (31), അയിരൂർ പ്ലാങ്കമൺ വെള്ളിയറ പനച്ചിക്കൽ വീട്ടിൽ നിധീഷ്മോൻ (27)എന്നിവരാണ് അറസ്റ്റിലായത്. പതിനാലും പന്ത്രണ്ടും വയസ്സുള്ള രണ്ട് ആൺകുട്ടികളുടെ അമ്മയാണ് അമ്പിളി. നിധീഷ് മോൻ ഇവരുടെ ബന്ധുവാണ്. ഫെബ്രുവരി ഒൻപതുമുതൽ അമ്പിളിയെ കാണാനില്ലായിരുന്നു. തുടർന്ന് ഭാര്യയെ കാണാനില്ലെന്ന് കാട്ടി അമ്പിളിയുടെ ഭർത്താവ് സനൽ പോലീസിൽ പരാതി നൽകി. പോലീസ് അമ്പിളിയുടെയും നിധീഷിന്റെയും ഫോണിന്റെ മൊബൈൽ ടവർ ലൊക്കേഷൻ പരിശോധിച്ചതോടെ ഇരുവരും തിരുപ്പൂരിൽ ഉണ്ടെന്ന് തിരിച്ചറിഞ്ഞു. ഇരുവരെയും ഫോണിൽ ബന്ധപ്പെട്ട് ഉടൻ തിരുവല്ല സ്റ്റേഷനിൽ ഹാജരാകാൻ ആവശ്യപ്പെട്ടു. പോലീസിന്റെ നിർദേശപ്രകാരം നാട്ടിലെത്തിയ ഇവർ സ്റ്റേഷനിൽ ഹാജരാകാതെ വീണ്ടും മുങ്ങി. തുടർന്ന് വ്യാഴാഴ്ച രാവിലെ 11 മണിയോടെ നിധീഷിന്റെ പ്ലാങ്കമണ്ണിലെ വീട്ടിൽനിന്ന് ഇരുവരെയും കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം പ്രായപൂർത്തിയാകാത്ത മക്കളെ ഉപേക്ഷിച്ച് നാടുവിട്ടതിന്റെ പേരിലുളള വകുപ്പ് ചുമത്തിയാണ് യുവതിയുടെ അറസ്റ്റ.് പ്രേരണാ കുറ്റവും മക്കളെ ഉപക്ഷിച്ച് നാടുവിടാൻ യുവതിക്ക് സഹായമൊരുക്കിയതിന്റെയും പേരിലുള്ള വിവിധ വകുപ്പുകളാണ് യുവാവിനുമേൽ ചുമത്തിയിട്ടുള്ളത്. കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു. Content Highlights:lady arrested for abandoned her children and goes with lover


from mathrubhumi.latestnews.rssfeed https://ift.tt/2vxBeR8
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages