ന്യൂഡൽഹി: 40 സി.ആർ.പി.എഫ്. ജവാന്മാരുടെ ജീവനെടുത്ത പുൽവാമ ഭീകരാക്രമണത്തിന് ഇന്നേക്ക് ഒരു വർഷം. ചാവേർ സ്ഫോടനം നടത്താൻ ഉപയോഗിച്ച സ്ഫോടക വസ്തുക്കളുടെ ഉറവിടം കണ്ടെത്താൻ ഒരു വർഷം കഴിഞ്ഞിട്ടും ദേശീയ അന്വേഷണ ഏജൻസിക്ക് സാധിച്ചിട്ടില്ല. സൈനിക കേന്ദ്രങ്ങളിൽ സാധാരണയായി കണ്ട് വരുന്ന സ്ഫോടന വസ്തുക്കൾ പുറത്ത് നിന്ന് ലഭ്യമാകാനിടയില്ലെന്നാണ് വിലയിരുത്തൽ. കുറ്റാരോപിതർ ആരും തന്നെ ജീവനോടെ ഇല്ലാത്തതിനാൽ എൻ.ഐ.എക്ക് കുറ്റപത്രം സമർപ്പിക്കാനും സാധിച്ചിട്ടില്ല. അന്വേഷണത്തിനും തടസ്സം നേരിട്ടു. പ്രധാന പ്രതികളായ മുദാസിർ അഹ്മദ് ഖാനും സജ്ജാദ് ഭട്ടും കഴിഞ്ഞ വർഷം മാർച്ചിലും ജൂണിലുമായി സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടിരുന്നു. 2019- ഫെബ്രുവരി 14-ന് ഉച്ചകഴിഞ്ഞ മൂന്നേകാലോടെ അവധി കഴിഞ്ഞു മടങ്ങുന്നവർ അടക്കം 2547 സിആർപിഎഫ് ജവാൻമാർ 78 വാഹനങ്ങളിൽ ജമ്മുവിൽനിന്നു ശ്രീനഗറിലേക്കു പോകുമ്പോൾ ദേശീയപാതയിൽ പുൽവാമ ജില്ലയിലെ അവന്തിപ്പുരയ്ക്കു സമീപമായിരുന്നു ആക്രമണം ജെയ്ഷെ മുഹമ്മദ് ഭീകരനായ ആദിൽ അഹമ്മദ് ദർ എന്ന ചാവേറാണ് സ്ഫോടന വസ്തുക്കൾ നിറച്ച വാഹനം ജവാന്മമാർ സഞ്ചരിച്ച ഒരു ബസിലേക്ക് ഇടിച്ചുകയറ്റിയത്. ആക്രമണത്തിൽ ജീവൻ നഷ്ടമായ 40 ജവാന്മാരിൽ വയനാട് ലക്കിടി സ്വദേശി വി.വി.വസന്ത കുമാറും ഉണ്ടായിരുന്നു. Content Highlights:Pulwama terror attack-Even after a year, NIA unable to trace source of explosives
from mathrubhumi.latestnews.rssfeed https://ift.tt/2HoEkJX
via
IFTTT
No comments:
Post a Comment