ബെംഗളുരു: മലയാളികള്‍ക്കെതിരെ വിദ്വേഷ പരാമര്‍ശവുമായി ബിജെപി എംപി ശോഭ കരന്തലജെ. കേരളത്തില്‍ നിന്നുളളവരുടെ ഉദ്ദേശം വ്യക്തമല്ലെന്നും, കര്‍ണാടകത്തിലേക്ക് വരുന്ന മലയാളികളെ സൂക്ഷിക്കണമെന്നുമായിരുന്നു എംപിയുടെ വിവാദ പരാമര്‍ശം. കേരളത്തില്‍ നിന്ന് വന്നവര്‍ മംഗളുു്രവില്‍ എന്താണ് ചെയ്തതെന്ന് കണ്ടതാണെന്നും എംപി പറഞ്ഞു.
കര്‍ണാടകത്തില്‍ മലയാളികളുടെ എണ്ണം കൂടുന്നത് അന്വേഷിക്കണം. മലയാളികളുടെ വാഹനങ്ങള്‍ പരിശോധിക്കണമെന്നും അവര്‍ അനുയായികളോട് ആവശ്യപ്പെട്ടു. കൊറോണ വൈറസിന്റെ പേരില്‍ മാത്രം കേരളത്തില്‍ നിന്ന് വരുന്നവരെ പരിശോധിച്ചാല്‍ പോര. ആരൊക്കെയാണ് വരുന്നത്? ആരാണ് ഇവരെ പറഞ്ഞുവിടുന്നത്? എന്തിനാണ് ഇവര്‍ വരുന്നത്? ഇത്രയധികം വാഹനങ്ങള്‍ ഇങ്ങോട്ട് എന്തിന് വരുന്നു? എന്നിങ്ങനെയാണ് എംപിയുടെ വിദ്വേഷ പരാമര്‍ശങ്ങള്‍ നീളുൃന്നത്.
കേരളത്തില്‍ നിന്ന് വരുന്നവരെ പ്രത്യേകം പരിശോധിക്കണം. ഇക്കാര്യം ചിക്മംഗളുരു കളക്ടറെ ഉള്‍പ്പെടെ അറിയിച്ചിട്ടുണ്ടെന്നും കേരളത്തില്‍ നിന്നുള്ള ബസുകളും പരിശോധിക്കണമെന്നും ഇവര്‍ പറഞ്ഞു. അടുത്തിടെ മലപ്പുറം ജില്ലയിലെ കുറ്റിപ്പുറത്ത് പൗരത്വ നിയമ ഭേദഗതിയെ അനുകുലിച്ച ഹിന്ദു കുടുംബങ്ങള്‍ക്ക് കുടിവെള്ളം നിഷേധിച്ചെന്ന ശോഭയുടെ ട്വീറ്റ് വന്‍ വിവാദത്തിന് വഴിവെച്ചിരുന്നു.
from mangalam.com https://ift.tt/39ip1P2
via IFTTT
No comments:
Post a Comment