കശ്മീരി പണ്ഡിറ്റുകളുടെ ജീവിതം സ്‌ക്രീനില്‍ കണ്ട് കണ്ണീരണിഞ്ഞ് എല്‍.കെ അദ്വാനി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, February 8, 2020

കശ്മീരി പണ്ഡിറ്റുകളുടെ ജീവിതം സ്‌ക്രീനില്‍ കണ്ട് കണ്ണീരണിഞ്ഞ് എല്‍.കെ അദ്വാനി

മുംബൈ: കശ്മീരി പണ്ഡിറ്റുകളുടെ കഥ പ്രമേയമാക്കിയ ബോളിവുഡ് ചിത്രം ശിക്കാര- ദി അൺറ്റോൾഡ് സ്റ്റോറി ഓഫ് കശ്മീരി പണ്ഡിറ്റ് കണ്ട് കണ്ണീരണിഞ്ഞ് മുതിർന്ന ബിജെപി നേതാവ് എൽ.കെ.അദ്വാനി. ത്രീ ഇഡിയറ്റ്സ് അടക്കമുള്ള സൂപ്പർഹിറ്റ് ചിത്രങ്ങൾക്ക് തിരക്കഥ ഒരുക്കിയ വിധു വിനോദ് ചോപ്രയുടെ ഏറ്റവും പുതിയ ചിത്രമാണ് ശിക്കാര. ചിത്രം അവസാനിച്ച ശേഷം അദ്വാനി വികാരഭരിതനായി. സംവിധായകൻ അദ്ദേഹത്തിനരികിലെത്തി ആശ്വസിപ്പിക്കാൻ ശ്രമിച്ചു. ഈ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലാണ്. കശ്മീരിൽ നിന്ന് കൂട്ടപലായനം ചെയ്യേണ്ടി വന്ന പണ്ഡിറ്റുകളുടെ ജീവിതത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ശിവകുമാർ അയാളുടെ ഭാര്യ ശാന്തി എന്നീ കഥാപാത്രങ്ങളെ ചുറ്റിപ്പറ്റിയാണ് കഥ പറയുന്നത്. ഫെബ്രുവരി 7നാണ് ചിത്രം പുറത്തിറങ്ങിയത്. അതേ സമയം ശിക്കാരയ്ക്കെതിരേ ഒരു വിഭാഗം വിമർശനങ്ങളുമായി രംഗത്തെത്തിയിട്ടുണ്ട്. കശ്മീർ പണ്ഡിറ്റുകളുടെ ജീവിതം പകർത്തുന്നതിൽ ചിത്രം പരാജയപ്പെട്ടുവെന്നും സംവിധായകൻ തങ്ങളുടെ അവസ്ഥയെ വാണിജ്യവത്കരിച്ചുവെന്നും ആരോപിച്ച് കശ്മീരി പണ്ഡിറ്റ് യുവതി പരസ്യമായി രംഗത്ത് വന്നിരുന്നു. Content Highlights:LK Advani Breaks Down While Watching Shikara, Vidhu Vinod Chopra, Movie based on kashmiri pandits


from mathrubhumi.latestnews.rssfeed https://ift.tt/3brEpL0
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages