ദുബായില്‍ മലയാളി യുവ എന്‍ജിനീയര്‍ കെട്ടിടത്തില്‍നിന്ന് വീണുമരിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, February 17, 2020

ദുബായില്‍ മലയാളി യുവ എന്‍ജിനീയര്‍ കെട്ടിടത്തില്‍നിന്ന് വീണുമരിച്ചു

സബീൽ റഹ്മാൻ ദുബായ്: മലപ്പുറം സ്വദേശി ദുബായിൽ കെട്ടിടത്തിന്റെ മുകളിൽനിന്ന് വീണ് മരിച്ചു. തിരൂർ വളവന്നൂർ കടായിക്കൽ കോയയുടെ മകൻ സബീൽ റഹ്മാൻ (25)ആണ് മരിച്ചത്. ഒന്നര വർഷമായി ദുബായിൽ പ്ലാനിങ് എഞ്ചിനീയറായി ജോലി ചെയ്യുകയായിരുന്നു. തിങ്കളാഴ്ചയാണ് അപകടമുണ്ടായത്. സിലിക്കോൺ ഒയാസീസിലുള്ള കെട്ടിടത്തിന്റെ മുകളിൽ നിന്ന് കാൽവഴുതി വീഴുകയായിരുന്നു. അവിവാഹിതനാണ്. മാതാവ്: സുബൈദ. ഫാസില ഷെറിൻ, ജംഷീന, ഗയാസ് എന്നിവർ സഹോദരങ്ങളാണ്. ദുബായ് ഹെഡ് ക്വാട്ടേഴ്സ് മോർച്ചറിയിൽ സൂക്ഷിച്ചിട്ടുള്ള മൃതദേഹം നടപടിക്രമങ്ങൾക്ക് ശേഷം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് സാമൂഹിക പ്രവർത്തകൻ നസീർ വാടാനപ്പള്ളി അറിയിച്ചു. content highlights:malayali dies after falling from building in dubai


from mathrubhumi.latestnews.rssfeed https://ift.tt/37AK6Tt
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages