ഭുജ്: ഗുജറാത്തിലെ സഹജാനന്ദ വനിതാ കോളേജിൽ വിദ്യാർഥിനികളുടെ ആർത്തവ പരിശോധന നടത്തിയ കേസിൽ പ്രിൻസിപ്പാൾ ഉൾപ്പടെ നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തു. കോളേജ് പ്രിൻസിപ്പാൾ, കോർഡിനേറ്റർ, സൂപ്പർവൈസർ, വനിതാ പ്യൂൺ എന്നിവരാണ് അറസ്റ്റിലായത്. ഇവരെ രണ്ടുദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു. സംഭവത്തിൽ പ്രിൻസിപ്പാൾ റീത്താ റാണിങ്ക, ഹോസ്റ്റർ റെക്ടർ റമീല ബെൻ, പ്യൂൺ നൈന എന്നിവരെ അന്വേഷണവിധേയമായി കോളേജ് മാനേജ്മെന്റ് ശനിയാഴ്ച സസ്പെൻഡ് ചെയ്തിരുന്നു. കോളേജുമായി ബന്ധമില്ലാത്ത അനിത എന്ന യുവതിക്കെതിരെയും എഫ് ഐ ആറിൽ പരാമർശമുണ്ട്. ആർത്തവകാലത്ത് ഹോസ്റ്റൽ നിഷ്കർഷിച്ചിരിക്കുന്ന നിയമങ്ങൾ പാലിക്കാൻ വിദ്യാർഥിനികൾ തയ്യാറാകുന്നില്ല എന്നാരോപിച്ച് കഴിഞ്ഞ ആഴ്ച വിദ്യാർഥിനികളെ ആർത്തവ പരിശോധനക്ക് വിധേയരാക്കിയിരുന്നു. അടിവസ്ത്രമുൾപ്പടെ അഴിപ്പിച്ചാണ് വിദ്യാർഥിനികളെ പ്രിൻസിപ്പാളിന്റെ നേതൃത്വത്തിലുള്ള സംഘം പരിശോധനയ്ക്ക് വിധേയമാക്കിയത്. സംഭവത്തിൽ 60 വിദ്യാർഥിനികളാണ് പരാതിയുമായി രംഗത്തെത്തിയത്. സംഭവം വിവാദമായതിനെ തുടർന്ന് ദേശീയ വനിതാ കമ്മിഷൻ ഉൾപ്പടെ പ്രശ്നത്തിൽ ഇടപെട്ടിരുന്നു. ഭുജിലെ സ്വാമിനാരായൺ ക്ഷേത്രത്തിനു കീഴിലുള്ള സെൽഫ് ഫിനാൻസിങ് കോളേജാണ് സഹജാനന്ദ. Content Highlights:SSGI incident: Principal, 4 others are sent to police custody
from mathrubhumi.latestnews.rssfeed https://ift.tt/3bLL0jr
via
IFTTT
No comments:
Post a Comment