'നീയും മോനും കഴിച്ചോ? ഞാന്‍ കഴിച്ചു..'; മരണം വിതച്ചെത്തിയ കാട്ടുതീയില്‍ പെടുന്നതിന് മുമ്പ് ദിവാകരന്‍ ഭാര്യയോട് ചോദിച്ചത് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, February 17, 2020

'നീയും മോനും കഴിച്ചോ? ഞാന്‍ കഴിച്ചു..'; മരണം വിതച്ചെത്തിയ കാട്ടുതീയില്‍ പെടുന്നതിന് മുമ്പ് ദിവാകരന്‍ ഭാര്യയോട് ചോദിച്ചത്

കാട്ടുതീയില്‍ തൃശൂരില്‍ മൂന്ന് പേര്‍ വെന്ത് മരിച്ചപ്പോള്‍ നീറുന്നത് അവരുടെ കുടുംബം കൂടിയാണ്. നാട്ടുകാരുടെ തോരാ കണ്ണീര്‍ ആയിരിക്കുകയാണ് ഇന്ദിരയും മകന്‍ ധ്യാനും. പറമ്പിക്കുളം കുരിയാര്‍ക്കുട്ടി സ്വദേശിയായ ദിവാകരന്റെ ഭാര്യയും മക്കളുമാണിവര്‍. ഒമ്പത് വര്‍ഷത്തെ കാത്തിരിപ്പിന് ഒടുവിലായിരുന്നു ദിവാകരന് ഒരു ആണ്‍കുഞ്ഞ് പിറന്നത്. കുട്ടിക്ക് ഒരു വയസ് മാത്രമാണുള്ളത്.

''നീയും മോനും കഴിച്ചോ? ഞാന്‍ കഴിച്ചു..'' മരണവുമായി കാട്ടുതീ എത്തുന്നതിന് മുമ്പ് ദിവാകരന്‍ വീട്ടിലേക്ക് വിളിച്ച് അവസാനമായി ചോദിച്ചത് ഇങ്ങനെയാണ്. രണ്ട് ആഴ്ചയില്‍ ഒരിക്കല്‍ പലഹാര പൊതികളുമായി അച്ഛന്‍ എത്തിയിരുന്നെന്ന് ബന്ധുക്കള്‍ പറയുന്നു. വിവാഹത്തിനു ശേഷമാണ് ദിവാകരന്‍ വാഴച്ചാലില്‍ സ്ഥിരതാമസം തുടങ്ങിയത്. കാട്ടുതീ അണയ്ക്കാന്‍ പോകുകയാണെന്നും ജോലി കഴിഞ്ഞു തിരിച്ചെത്തിയ ശേഷം വിളിക്കാമെന്നും പറഞ്ഞാണ് ദിവാകരന്‍ പോയത്.

2014 സെപ്റ്റംബര്‍ 10ന് ആണ് ദിവാകരന്‍ ട്രൈബല്‍ വാച്ചറായി നിയമിക്കപ്പെട്ടത്. ജില്ലയിലെ ആദ്യ െ്രെടബല്‍ വാച്ചര്‍ ബാച്ചിലെ അംഗമായിരുന്നു ഇദ്ദേഹം.



from mangalam.com https://ift.tt/2STYQYd
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages