പരവൂർ : ഇടുപ്പെല്ല് തകർന്ന് ജീവിതം വഴിമുട്ടിയ ലോട്ടറി ഏജന്റ് ശസ്ത്രക്രിയയ്ക്ക് സഹായം തേടുന്നു. പരവൂർ നഗരസഭയിലെ പാറയിൽക്കാവ് വാർഡിൽ രഞ്ജിത്ത് ഭവനിൽ രാധാകൃഷ്ണ(49)നാണ് സുമനസ്സുകളുടെ കരുണ തേടുന്നത്. വർഷങ്ങളായി സൈക്കിളിൽ ലോട്ടറിവിറ്റ് കിട്ടുന്ന വരുമാനംകൊണ്ടാണ് ഇദ്ദേഹം കുടുംബം പോറ്റിവന്നത്. സൈക്കിളിലെ സ്റ്റാൻഡിൽ വെച്ചിരുന്ന ലോട്ടറി ടിക്കറ്റിൽ ഒരെണ്ണം കാറ്റത്ത് പറന്നുപോയി. അതെടുക്കാൻ ശ്രമിച്ചപ്പോഴാണ് ഇടുപ്പിന്റെ ഭാഗത്ത് ശബ്ദംകേട്ടത്. പിന്നെ നിവരാനായില്ല. സമീപത്തുണ്ടായിരുന്നവർ ആശുപത്രിയിലെത്തിച്ച് പരിശോധിച്ചപ്പോഴാണ് തേയ്മാനംമൂലം ഇടുപ്പിലെ അസ്ഥി വിട്ടുപോയതായി അറിഞ്ഞത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ വലത്തേ ഇടുപ്പെല്ല് മാറ്റിവയ്ക്കലാണ് പരിഹാരമെന്നും ഇതിനും തുടർചികിത്സയ്ക്കുമായി രണ്ടുലക്ഷത്തോളം രൂപ ചെലവ് വരുമെന്നും അറിയിച്ചു. കയർ തൊഴിലാളിയായ ഭാര്യയ്ക്ക് കിട്ടുന്ന വരുമാനംകൊണ്ടാണ് മരുന്നു വാങ്ങുന്നതും കുടുംബം കഴിയുന്നതും. ഭർത്താവിനെ ശുശ്രൂഷിക്കാൻ വീട്ടിൽ തങ്ങേണ്ടിവരുന്നതിനാൽ പലപ്പോഴും ജോലിക്കു പോകാൻ കഴിയുന്നില്ല. കിടക്കവിട്ടെഴുന്നേറ്റാൽ കടം വീട്ടാനും കുടുംബം പോറ്റാനും കഴിയുമെന്ന ആത്മവിശ്വാസം രാധാകൃഷ്ണനുണ്ട്. സഹായങ്ങൾ കേരള ഗ്രാമീൺ ബാങ്കിന്റെ പരവൂർ ശാഖയിലുള്ള ബി.രാധാകൃഷ്ണന്റെ 40573101003040 എന്ന അക്കൗണ്ടിലേക്ക് നൽകാം. IFS കോഡ്: KLGB0040573 ആണ്. Content Highlights:lottery agent seekfinancial support for treatment
from mathrubhumi.latestnews.rssfeed https://ift.tt/2H9N3zQ
via
IFTTT
No comments:
Post a Comment