ഗോകുലത്തിന് റിയല്‍ ചലഞ്ച് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, February 7, 2020

ഗോകുലത്തിന് റിയല്‍ ചലഞ്ച്

കോഴിക്കോട്: മികച്ച കളി പുറത്തെടുക്കുമ്പോഴും ഗോൾ കണ്ടെത്താൻ പണിപ്പെടുന്ന ഗോകുലം കേരള ടീമിന് ഐ ലീഗ് ഫുട്ബോളിൽ ശനിയാഴ്ച റിയൽ കശ്മീർ വെല്ലുവിളി. കിരീടസ്വപ്നം നിലനിർത്താൻ ഗോകുലത്തിന് വിജയത്തിൽ കുറഞ്ഞൊന്നും മതിയാവില്ല. കോർപ്പറേഷൻ സ്റ്റേഡിയത്തിൽ വൈകീട്ട് ഏഴിനാണ് മത്സരം. കഴിഞ്ഞ മത്സരത്തിൽ മണിപ്പുർ ടീം ട്രാവു എഫ്.സി.ക്കെതിരേ ആധിപത്യം പുലർത്തുകയും ആദ്യം ഗോൾ നേടുകയും ചെയ്തെങ്കിലും ഗോകുലത്തിന് സമനില വഴങ്ങേണ്ടിവന്നു. ഒട്ടേറെ സുവർണാവസരങ്ങൾ ലഭിച്ചെങ്കിലും മുതലാക്കാൻ മാർകസ് ജോസഫിന്റെയും ഹെന്റി കിസിക്കയുടെയും നേതൃത്വത്തിലുള്ള മുന്നേറ്റനിരയ്ക്ക് കഴിഞ്ഞില്ല. കോച്ച് ഫെർണാണ്ടൊ വരേലയെ സമ്മർദത്തിലാക്കുന്നതും മുന്നേറ്റനിരയുടെ മൂർച്ചയില്ലായ്മയാണ്. ഒമ്പതു കളികളിൽനിന്ന് 14 പോയന്റുള്ള ഗോകുലം പട്ടികയിൽ നാലാം സ്ഥാനത്താണ്. മോഹൻ ബഗാൻ 10 കളികളിൽനിന്ന് 23 പോയന്റോടെ ഒന്നാം സ്ഥാനത്ത് ബഹുദൂരം മുന്നിലാണ്. ശനിയാഴ്ച ജയിച്ചാൽ ഗോകുലത്തിന് മൂന്നാം സ്ഥാനത്തേക്ക് മുന്നേറാം. തുടരെ രണ്ടു കളികളിൽ ജയിച്ചതിന്റെ ആത്മവിശ്വാസവുമായാണ് റിയൽ കശ്മീർ കോഴിക്കോട്ടെത്തിയത്. ജയിച്ചാൽ ഗോകുലത്തെ മറിമടന്ന് മൂന്നാം സ്ഥാനത്തെത്താൻ റിയലിനും സാധ്യത തെളിയും. എട്ടു കളികളിൽനിന്ന് 12 പോയന്റാണ് കശ്മീർ ടീമിനുള്ളത്. Content Highlights: I League Football Gokulam FC vs Real Kashmir


from mathrubhumi.latestnews.rssfeed https://ift.tt/2SuD3WW
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages