മഞ്ചേരി: പുത്തനത്താണിയിൽ കുട്ടികളെ കിണറ്റിലെറിഞ്ഞുകൊലപ്പെടുത്തിയ മാതാവിന് ജീവപര്യന്തം തടവും അരലക്ഷം രൂപ പിഴയും കോടതി ശിക്ഷവിധിച്ചു. ചേറൂരാൽപറമ്പ് പന്തൽപറമ്പിൽ ആയിഷ (30)യെയാണ് ഒന്നാം അഡീഷണൽസെഷൻസ് കോടതി ശിക്ഷിച്ചത്. മക്കളായ മുഹമ്മദ് ഷെബീൽ (ഒൻപത്), ഫാത്തിമ റഷീദ (ഏഴ്) എന്നിവരെയാണ് കൊലപ്പെടുത്തിയത്. 2013 ഡിസംബർ 18-നായിരുന്നു സംഭവം. കുട്ടികളെ മദ്രസയിൽ കൊണ്ടുപോകുംവഴി റോഡരികിലെ കിണറ്റിൽ തള്ളിയിട്ടാണ് കൊലപ്പെടുത്തിയത്. വീട്ടിലെത്തി കൈയിലെ ഞരമ്പുമുറിച്ച് ഇവർ ആത്മഹത്യയ്ക്കും ശ്രമിച്ചിരുന്നു. കേസിലെ മറ്റൊരു പ്രതി ഓട്ടോറിക്ഷാഡ്രൈവർ ബാവപ്പടി പുന്നത്തല കക്കാട് ഷാഫിയെ വെറുതെവിട്ടു. ആത്മഹത്യാശ്രമത്തിന് ആയിഷ ആറ് മാസംകൂടി തടവ് അനുഭവിക്കണം. 23 സാക്ഷികളെ വിസ്തരിച്ചു. 18 തൊണ്ടിമുതലുകളും ഹാജരാക്കി. Content Highlights:woman get life time imprisonment for killing children, Mancheri, Malappuram
from mathrubhumi.latestnews.rssfeed https://ift.tt/2SrbKwO
via
IFTTT
No comments:
Post a Comment