ഇരിങ്ങാലക്കുട: ലൈസൻസില്ലാതെ വാഹനം ഒാടിച്ചതിന് 5000 രൂപ, ലൈസൻസ് ഇല്ലാത്ത ആൾക്ക് വാഹനം കൊടുത്തതിന് വാഹന ഉടമയ്ക്ക് 5000 രൂപ, വാഹനം നിർത്താതെ പോയതിന് 2000 രൂപ, ഹെൽമറ്റ് വയ്ക്കാത്തതിന് 500 രൂപ. വാഹന പരിശോധനയ്ക്ക് ഇടയില്‍ പോലീസ് കൈ കാണിച്ചിട്ടും നിര്‍ത്താതെ ഓടിച്ചുപോയതിന്റെ പേരില്‍ മോട്ടോര്‍ വാഹന വകുപ്പ് വാഹനഉടമയ്ക്ക് മൊത്തം പിഴയിട്ടത് 12,500 രൂപ.
വാഹന പരിശോധനയ്ക്കിടെ കൈ കാണിച്ചിട്ടും നിർത്താതെ പോയ മൂന്നുപേർക്ക് മോട്ടർ വാഹന വകുപ്പ് വീട്ടിലെത്തി പിഴ ചുമത്തുകയായിരുന്നു. പിടിയില്‍ പെട്ട ഒരാൾ സ്കൂൾ വിദ്യാർത്ഥിയാണ്. സുരക്ഷാ നിയത്തിന്റെ എല്ലാ പരിധിയും ലംഘിച്ചു. കൂട്ടുകാരന്റെ അമ്മയുടെ സ്കൂട്ടറായിരുന്നു ഇയാള്‍ ഓടിച്ചിരുന്നത്. അമിത വേഗത്തിലായിരുന്നു ഇയാൾ പാഞ്ഞത്. ഹെൽമെറ്റ് ഇല്ലാത്തതിനാൽ ഉദ്യോഗസ്ഥർ കൈ കാണിച്ചെങ്കിലും നിർത്താതെ പോവുകയായിരുന്നു.
ഈ മാസം വെറും 6 ദിവസത്തിനുള്ളിൽ ഹെൽമറ്റില്ലാത്തതിന് ജോയിന്റ് ആർടി ഓഫീസിലെ സ്പെഷൽ സ്ക്വാഡിന്റെ പിടിയിലായത് 110 പേരാണ്. ഇവരിൽ സർക്കാർ ഉദ്യോഗസ്ഥനടക്കം 10 പേർക്ക് ലൈസൻസും ഉണ്ടായിരുന്നില്ലെന്ന് ഉദ്യോഗസ്ഥർ പറയുന്നു.
from mangalam.com https://ift.tt/2StxEzp
via IFTTT
No comments:
Post a Comment