കണ്ണൂർ: ചെന്നൈ- മംഗളുരു സൂപ്പർ ഫാസ്റ്റിലും മലബാർ എക്സ്പ്രസിലും വൻ കവർച്ച. രണ്ടു ട്രെയിനുകളിലുമായി 40 ലക്ഷത്തിൻറെ സ്വർണമാണ് കവർച്ചചെയ്യപ്പെട്ടത്. ചെന്നൈ- മംഗളുരു സൂപ്പർ ഫാസ്റ്റിൽനിന്ന്ചെന്നൈ സ്വദേശിയുടെ 25 ലക്ഷം രൂപയുടെ സ്വർണം മോഷണം പോയി. തിരുവനന്തപുരം-മംഗളൂരു മലബാർ എക്സ്പ്രസിൽ നിന്ന് 15 പവൻ കവർന്നു. പയ്യന്നൂർ സ്വദേശിയുടെ സ്വർണമാണ് മോഷ്ടിക്കപ്പെട്ടത്. ഒരേ ദിശയിലേക്ക് സഞ്ചരിക്കുന്നരണ്ടു ട്രെയിനുകളിലാണ് കവർച്ച നടന്നിരിക്കുന്നത്. ഒന്നിൽതിരൂർ ഭാഗത്ത് വെച്ചും മറ്റൊന്നിൽ വടകര-മാഹി പരിസരത്തുവെച്ചും കവർച്ച നടന്നതായാണ്സംശയിക്കുന്നത്. രണ്ടു കവർച്ചകൾക്കുപിന്നിലും ഒരേ സംഘമാണോ എന്ന കാര്യത്തിൽ പോലീസിൽ സംശയങ്ങളുണ്ട്. ഏറ്റവും വലിയ കവർച്ച സംഭവിച്ചത് ചെന്നൈ സൂപ്പർഫാസ്റ്റിലാണ്. മംഗലാപുരത്ത് നിന്ന് കണ്ണൂരിലേക്ക് വന്ന ചെന്നൈ സ്വദേശി പൊന്നിമാരന്റെ സ്വർണവും ഡയമണ്ടും പണവും ഉൾപ്പടെ 25 ലക്ഷം രൂപ വിലമതിക്കുന്ന വസ്തുക്കളാണ് കവർച്ച ചെയ്യപ്പെട്ടത്. എ.സി.കമ്പാർട്ട്മെന്റിലായിരുന്നു പൊന്നിമാരൻ സഞ്ചരിച്ചിരുന്നത്. ഇവിടെ വച്ചാണ് മോഷണം നടന്നിരിക്കുന്നത്. ഇയാൾ റെയിൽവേ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. ഇതുസംബന്ധിച്ച അന്വേഷണം പോലീസ് തുടങ്ങിക്കഴിഞ്ഞു. മലബാർ എക്സപ്രസിൽ കവർച്ചക്കിരയായത് പയ്യന്നൂർ സ്വദേശിയാണ്. ഇയാൾ ഇതേ ട്രെയിനിൽ തന്നെയാണ് ഉള്ളത്. പയ്യന്നൂർ ഇറങ്ങുന്ന ഇയാളെ കണ്ട് വിശദാംശങ്ങൾ ശേഖരിക്കുന്നതിനായി റെയിൽ വേ പോലീസ് പയ്യന്നൂരിലേക്ക് തിരിച്ചിട്ടുണ്ട്. പരാതിക്കാരനെ സംബന്ധിക്കുന്ന വിശദാംശങ്ങൾ ലഭ്യമായിട്ടില്ല. ആസൂത്രിതമായ മോഷണമാണ് നടന്നിരിക്കുന്നതെന്നാണ് പോലീസ് നിഗമനം. യാത്രക്കാരുടെ ബാഗിനകത്ത് പണവും സ്വർണവും ഉണ്ടെന്നറിയാവുന്നവരാണ് കവർച്ചയ്ക്ക് പിന്നിലെന്ന് കരുതുന്നു. Content Highlights:Train Robbery: 40 lakh worth gold was stolen
from mathrubhumi.latestnews.rssfeed https://ift.tt/39iD5YI
via
IFTTT
No comments:
Post a Comment