യുണൈറ്റഡ് വിടാനൊരുങ്ങി പോഗ്ബ; 1400 കോടി രൂപ വിലയിട്ട് ക്ലബ്ബ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, February 7, 2020

യുണൈറ്റഡ് വിടാനൊരുങ്ങി പോഗ്ബ; 1400 കോടി രൂപ വിലയിട്ട് ക്ലബ്ബ്

ലണ്ടൻ: സൂപ്പർ താരം പോൾ പോഗ്ബയെ വിൽക്കാനൊരുങ്ങി ഇംഗ്ലീഷ് ക്ലബ്ബ് മാഞ്ചസ്റ്റർ യുണൈറ്റഡ്. 1400 കോടി രൂപയാണ് ഫ്രഞ്ച് മധ്യനിരതാരത്തിനായി യുണൈറ്റഡ് വിലയിട്ടിരിക്കുന്നത്. റയൽ മഡ്രിഡ്, യുവന്റസ്, പി.എസ്.ജി. ക്ലബ്ബുകൾ താരത്തെ നോട്ടമിട്ടിട്ടുണ്ട്. നടപ്പുസീസണിൽ എട്ടു കളികളിൽ മാത്രമാണ് പോഗ്ബ യുണൈറ്റഡിനായി ബൂട്ടുകെട്ടിയത്. പരിക്കുമൂലം ഏറെ കാലമായി വിശ്രമത്തിലാണ്. ഈ സീസണിന്റെ തുടക്കംമുതൽ പോഗ്ബ ക്ലബ്ബ് വിടാൻ ശ്രമിക്കുന്നുണ്ട്. റയൽ മാഡ്രിഡ് പരിശീലകനായി മടങ്ങിയെത്തിയതുമുതൽ സിനദിൻ സിദാൻ പോഗ്ബയെ കൊണ്ടുവരാൻ ശ്രമിക്കുന്നുണ്ട്. മുൻ ക്ലബ്ബായ യുവന്റസും പോഗ്ബയ്ക്കായി കാര്യമായ ശ്രമം നടത്തുന്നുണ്ട്. 2016-ലാണ് യുവന്റസിൽനിന്ന് 900 കോടിയോളം രൂപയ്ക്ക് ഇംഗ്ലീഷ് ക്ലബ്ബിലേക്ക് വന്നത്. 143 കളിയിൽ ടീമിനായി ഇറങ്ങി. 31 ഗോളും നേടി. Content Highlights: Manchester UnitedPaul Pogba Football Transfer


from mathrubhumi.latestnews.rssfeed https://ift.tt/2Sclc8x
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages