നാലാംക്ലാസുകാരിയെ പീഡിപ്പിച്ച കേസിൽ സ്‌കൂൾ ഡയറക്ടർ അറസ്റ്റിൽ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, February 8, 2020

നാലാംക്ലാസുകാരിയെ പീഡിപ്പിച്ച കേസിൽ സ്‌കൂൾ ഡയറക്ടർ അറസ്റ്റിൽ

നെടുമങ്ങാട്: സ്കൂളിലെ ക്ലാസ് മുറിയിൽ നാലാംക്ലാസ് വിദ്യാർഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ സ്കൂൾ ഡയറക്ടർ അറസ്റ്റിലായി. ആനാട് ചന്ദ്രമംഗലം ഷെറിൻഭവനിൽ ഡോ. എം.ആർ.യശോധരനെയാണ് (53)വലിയമല പോലീസ് അറസ്റ്റു ചെയ്തത്. ചെമ്പഴന്തി ശ്രീനാരായണ അന്തർദേശീയ പഠനകേന്ദ്രത്തിന്റെ ഡയറക്ടറായ യശോധരനെ ഇതേത്തുടർന്ന് ആ സ്ഥാനത്തുനിന്നു നീക്കി. കഴിഞ്ഞ വെള്ളിയാഴ്ചയാണ് കേസിനാസ്പദമായ സംഭവം. ക്ലാസിലെത്തിയ ഇയാൾ പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഈ സമയം ക്ലാസിൽ മറ്റു കുട്ടികൾ ഉണ്ടായിരുന്നില്ല. സ്കൂൾ സമയം കഴിഞ്ഞു വീട്ടിലെത്തിയ പെൺകുട്ടി പീഡനവിവരം അമ്മയോടു പറഞ്ഞു. തുടർന്ന് കുട്ടിയുടെ അച്ഛൻ വലിയമല പോലീസിൽ പരാതി നൽകി. ഇതിന്റെയടിസ്ഥാനത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ അറസ്റ്റു ചെയ്തത്. പോക്സോ നിയമപ്രകാരമാണ് അറസ്റ്റ്. 2008-ലും സ്വന്തം സ്കൂളിലെ വിദ്യാർഥിയെ പീഡിപ്പിച്ചതിന് ഇയാൾ അറസ്റ്റിലായിരുന്നു. ആൺകുട്ടിയെയാണ് അന്ന് ഉപദ്രവിച്ചത്. ജയിൽമോചിതനായശേഷം വീണ്ടും പുതിയ സ്കൂൾ തുടങ്ങി. അവിടെയാണ് വീണ്ടും പീഡനമുണ്ടായത്. വലിയമല സി.ഐ. രഞ്ജിത്, എ.എസ്.ഐ. ലബ്ബ, സി.പി.ഒ.മാരായ മഹേശ്വരി, അഖിൽ എന്നിവരടങ്ങുന്ന സംഘമാണ് അറസ്റ്റു ചെയ്തത്. പ്രതിയെ നെടുമങ്ങാട് കോടതി റിമാൻഡ് ചെയ്തു. Content Highlights:school director arrested for abusing 4th standard student, Sexual abuse, Nedumangad


from mathrubhumi.latestnews.rssfeed https://ift.tt/2UI6Y0N
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages