മെയ് പത്തിന് കല്യാണം നടക്കേണ്ട പെണ്‍കുട്ടിയാണ്. എന്നാല്‍ പുതു ജീവിതം സ്വപ്‌നം കണ്ടിരിക്കെ വില്ലനായി വിധി എത്തുകയായിരുന്നു. രണ്ട് വൃക്കകളും തകരാറിലായി. അനീഷ എന്ന യുവതിയുടെ ജീവിതമാണ് ദിവസങ്ങള്‍ക്കുള്ളില്‍ മാറി മറിഞ്ഞത്. ഇപ്പോള്‍ ഒട്ടേറെ പേര്‍ അനീഷയ്ക്ക് സഹായ വാഗ്ദാനം നല്‍കി രംഗത്ത് എത്തുന്നുണ്ട്. ഇപ്പോള്‍ അനീഷയുടെ ഓപ്പറേഷനായി സഹായം ചോദിച്ച് വ്‌ലോഗറായ ജിന്‍ഷ ബഷീര്‍ കുറിപ്പ് പങ്കുവെച്ചിരുന്നു.
ഫേസ്ബുക്ക് കുറിപ്പ് വായിക്കാം:
നിങ്ങളുടെ ഒരു ഷെയര്‍ ഈ കുട്ടിയുടെ ജീവന്‍ രക്ഷിച്ചേക്കാം.
ഈ വരുന്ന മെയ് 10 ന് അച്ഛന്റെ കൈപിടിച്ച് വിവാഹ മണ്ഡപത്തിലേക്ക് എത്തേണ്ടിയിരുന്ന പെണ്‍കുട്ടി. പക്ഷെ ഇപ്പോള്‍ രണ്ട് വൃക്കകളും തകരാറിലായി വിവാഹ സ്വപ്നങ്ങളെല്ലാം പൊലിഞ്ഞ് ഗുരുതരാവസ്ഥയില്‍ കഴിയുന്ന കൊല്ലം സ്വദേശി അനീഷ (23) യെ ജീവിതത്തിലേക്ക് തിരികെ കൊണ്ട് വരാന്‍ നമുക്കൊന്ന് പരിശ്രമിക്കാം. ഡയാലിസിസ് ചെയ്ത് കൊണ്ടിരിക്കുന്ന അനീഷക്ക് എത്രയും പെട്ടെന്ന് വൃക്ക മാറ്റി വക്കണം എന്നാണ് ഡോക്ടര്‍മാരുടെ നിര്‍ദേശം. അതിന് 25 ലക്ഷം രൂപയോളം വേണ്ടി വരും. പ്രായമായ അച്ഛനും അമ്മയും ഒരു അനിയനുമുള്ള ഈ നിര്‍ധന കുടുംബത്തിന്റെ വരുമാന മാര്‍ഗം അനീഷയുടെ ജോലിയില്‍ നിന്നുള്ള വരുമാനം ആയിരുന്നു. നമ്മള്‍ എല്ലാവരും കൂടി ഒന്ന് പരിശ്രമിച്ചാല്‍ ആ മാതാപിതാക്കള്‍ക്ക് അവരുടെ മകളെ നഷ്ടപ്പെടാതിരിക്കാനും ആ സഹോദരന് അവന്റെ സഹോദരിയെ പഴയ രീതിയില്‍ തിരികെ ലഭിക്കാനും സാധിച്ചേക്കാം. നമ്മുടെ പേജ് ഫോളോവേഴ്‌സ് ഒരാള്‍ ഒരു 10 രൂപ വച്ച് അവരെ സഹായിച്ചാല്‍ ആ പെണ്‍കുട്ടിയുടെ ഓപ്പറേഷന് ആവശ്യമായ തുക ലഭിക്കും. എന്റെ വകയായി ചെറിയൊരു സഹായം നല്‍കിയിട്ടുണ്ട്. നിങ്ങള്‍ എല്ലാവരും ഈ പോസ്റ്റ് ഷെയര്‍ ചെയ്താല്‍ ആ കുട്ടിയെ ജീവിതത്തിലേക്ക് തിരികെ കൊണ്ട് വരാം. വൃക്ക രോഗം കാരണം മുടങ്ങിപ്പോയ ആ പെണ്‍കുട്ടിയുടെ വിവാഹം എന്ന സ്വപ്നം ഒരുനാള്‍ പൂവണിയട്ടെ എന്ന് ആത്മാര്‍ഥമായി ആഗ്രഹിക്കാം.
അഡ്രസ്സ്: അനീഷ എ, തുണ്ടഴികത്ത് കിഴക്കതില്‍, പട്ടത്താനം, കൊല്ലം
അമ്മയുടെ ബാങ്ക് അക്കൗണ്ട്:
Account Name: Sherly K
Acc No: 3409023933
Bank: Cetnral Bank Of India
Branch: Kadappakkada
IFSC: CBIN0281172
Contact Number: 98954 93459
Whatsapp: 98954 93459
Google Pay: 8891777139
പോസ്റ്റ് തീയതി: 02022020
from mangalam.com https://ift.tt/38bsheJ
via IFTTT
No comments:
Post a Comment