ഇത് ടീച്ചറമ്മയല്ല ഷാനിത്ത; ആവശ്യം പറഞ്ഞെത്തിയ വോട്ടര്‍ക്ക് വിളിക്കാന്‍ ഫോണ്‍ നമ്പര്‍ പരസ്യപ്പെടുത്തി ഷാനിമോള്‍ ഉസ്മാന്‍ എംഎല്‍എ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, February 18, 2020

ഇത് ടീച്ചറമ്മയല്ല ഷാനിത്ത; ആവശ്യം പറഞ്ഞെത്തിയ വോട്ടര്‍ക്ക് വിളിക്കാന്‍ ഫോണ്‍ നമ്പര്‍ പരസ്യപ്പെടുത്തി ഷാനിമോള്‍ ഉസ്മാന്‍ എംഎല്‍എ

വിളിച്ചാല്‍ ഫോണ്‍ പോലും എടുക്കില്ല എന്നാണ് പലപ്പോഴും രാഷ്ട്രീയ നേതാക്കള്‍ കേള്‍ക്കേണ്ടി വരുന്ന പരാതി. ഇപ്പോള്‍ തന്നെ വിളിക്കാന്‍ ഫോണ്‍ നമ്പര്‍ പരസ്യപ്പെടുത്തിയിരിക്കുകയാണ് ഒരു എംഎല്‍എ. അരൂരില്‍ ഇടത് കോട്ട തകര്‍ത്ത് ജയിച്ച ഷാനിമോള്‍ ഉസ്മാനാണ് ഒരാവശ്യം ഉന്നയിച്ച വോട്ടറോട് തന്നെ നേരിട്ട് വിളിക്കാന്‍ ഫോണ്‍ നമ്പര്‍ ഫേസ്ബുക്കിലൂടെ നല്‍കിയത്.

'എന്നും എപ്പോഴും കൂടെയുണ്ടാവും, അരൂരിലെ പ്രിയ ജനങ്ങള്‍ക്കൊപ്പം' എന്ന തലക്കെട്ടില്‍ കുറച്ചുപേര്‍ക്കൊപ്പം ഇരിക്കുന്ന ചിത്രം ഷാനിമോള്‍ ഉസ്മാന്‍ ഫേസ്ബുക്കില്‍ പോസ്റ്റുചെയ്തിരുന്നു. അതിനുതാഴെ കുറെ നല്ല പ്രതികരണങ്ങളും വന്നു. അതിനിടയിലാണ് 'തുറവൂര്‍ വളമംഗലം ഭാഗംകൂടി ശ്രദ്ധിക്കണം, ഞങ്ങള്‍ക്ക് ഒരു റോഡ് സാധിച്ചുതരണം' എന്ന ആവശ്യവുമായി ഒരു വോട്ടര്‍ കമന്റിട്ടത്. തന്നെ ഈ നമ്പറില്‍ വിളിക്കൂവെന്നായിരുന്നു എം.എല്‍.എയുടെ പ്രതികരണം. ഒപ്പം ഫോണ്‍ നമ്പറും നല്‍കി. വിളിച്ചപ്പോള്‍ എം.എല്‍.എ ഏതോ ചടങ്ങില്‍ പങ്കെടുക്കുകയായിരുന്നു. തിരക്കില്ലാത്ത നേരത്ത് തിരിച്ചുവിളിക്കുകയും ചെയ്തു. ഇരുപതാംതീയതി കഴിഞ്ഞ് നേരിട്ടുകാണാം എന്ന് ഷാനിമോള്‍ ഉസ്മാന്‍ ഉറപ്പ് നല്‍കുകയും ചെയ്തു.

ഇതോടെ റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണം എന്നാവശ്യപ്പെട്ട വോട്ടര്‍ക്കും നേരിട്ട് സംസാരിക്കാന്‍ എം.എല്‍.എ നമ്പര്‍ നല്‍കി. ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും വിളിക്കാമെന്നും കക്ഷി രാഷ്ട്രീയത്തിനുമപ്പുറത്ത് താന്‍ അവരുടെ പ്രതിനിധിയാണെന്നും ഷാനിമോള്‍ ഉസ്മാന്‍ ഇക്കാര്യത്തെക്കുറിച്ച് പ്രതികരിച്ചു.



from mangalam.com https://ift.tt/39Ft4Fc
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages