കണ്ണൂർ: കാണുന്നവർക്ക് എടുത്തോമനിക്കാൻ തോന്നുന്ന ആ കുഞ്ഞിന്റെ മരണത്തിന് പിന്നിൽ നൊന്തുപ്രസവിച്ച അമ്മയാണെന്നത് സ്വപ്നത്തിൽപ്പോലും വീട്ടുകാരോ നാട്ടുകാരോ കരുതിയില്ല. കഴിഞ്ഞദിവസം തയ്യിൽ കടലിലെ കൽക്കെട്ടിനുള്ളിൽ മരിച്ചനിലയിൽ കാണപ്പെട്ട വിയാൻ എന്ന ഒന്നരവയസ്സുകാരന്റെ മരണം കൊലപാതകമാണെന്ന് തുടക്കത്തിലേ പോലീസ് കരുതിയിരുന്നു. പക്ഷെ, അമ്മയാണ് ആ ക്രൂരകൃത്യം ചെയ്തതെന്നത് മണിക്കൂറുകളോളം ചോദ്യംചെയ്തപ്പോഴാണ് തെളിഞ്ഞത്. പുലർച്ചെ 2.00 രാത്രി രണ്ടുമണി കഴിഞ്ഞപ്പോഴാണ് ഭർത്താവിന്റെ കൂടെയുറങ്ങുന്ന കുഞ്ഞിനെ ശരണ്യ സാവധാനം എടുത്തത്. പെട്ടെന്നുതന്നെ കുഞ്ഞുണർന്നു. ഭർത്താവും ഉണർന്നു. പാൽ കൊടുക്കാനെന്നവ്യാജേന ഭർത്താവും ഉണർന്നതോടെ ശരണ്യ ഒരടവ് പ്രയോഗിച്ചു. ഉടൻ കുട്ടിക്ക് പാൽകൊടുക്കാനെന്നപോലെ കസേരയിൽ കുറെസമയം ഇരുന്നു. ഭർത്താവ് ഉറങ്ങിയെന്ന് മനസ്സിലായപ്പോൾ പിൻവശത്തെ വാതിൽ തുറന്ന് മതിലിനടുത്തുള്ള ഇടുങ്ങിയ ഇടവഴിയിലൂടെ മൊബൈൽ ഫോൺ വെളിച്ചത്തിൽ കടൽത്തീരത്തേക്ക് നടന്നു. കുട്ടിയെ കടലിലിടുന്നു തുടർന്ന് കൽക്കെട്ടിൽ ഇറങ്ങി കുട്ടിയെ കടലിൽ ഇടുകയായിരുന്നു. ഉറക്കത്തിൽ വെള്ളത്തിൽവീണ കുട്ടി കരഞ്ഞപ്പോൾ വീണ്ടും എടുത്തു. വീണ്ടും ആർത്തലയ്ക്കുന്ന തിരയിൽ കടലിലിട്ടു. തിരയിൽ മുങ്ങിയെന്ന് മനസ്സിലായപ്പോൾ നേരെ വീട്ടിലേക്ക് മടങ്ങി. ഞാനൊന്നുമറിഞ്ഞില്ലേ... ഒന്നുമറിയാത്തതുപോലെ വീട്ടിൽ വന്നുകിടന്ന ശരണ്യ പുലർച്ചെയാണ് കുഞ്ഞിനെ കാണുന്നില്ലെന്നും ആരോ തട്ടിക്കൊണ്ടുപോയതാണെന്നും വിളിച്ചുപറയുന്നത്. ഭർത്താവിനോട് പോലീസിൽ പരാതിപറയാനും പറഞ്ഞു. കടലിൽ അകപ്പെട്ട കുട്ടിയുടെ മൃതദേഹം കിട്ടില്ലെന്നാണ് അവർ കരുതിയത്. പക്ഷെ, തിരയിൽ മൃതദേഹം തിരിച്ചെത്തി കൽക്കെട്ടിൽ കുടുങ്ങുകയായിരുന്നു. പോലീസും നാട്ടുകാരും രാവിലെതന്നെ മൃതദേഹം കണ്ടെടുക്കുകയായിരുന്നു. ആദ്യം നാട്ടുകാർക്ക്ഭർത്താവിനെ നേരിയ സംശയമുണ്ടായിരുന്നു. കാരണം, അയാൾ ഏറെക്കാലത്തിനുശേഷമാണ് ശരണ്യയുടെ വീട്ടിൽ വരുന്നത്. സത്യത്തിൽ ശരണ്യ ഭർത്താവിനെ വിളിച്ചുവരുത്തുകയായിരുന്നു. കുഞ്ഞിനെ കാണാതായതിന്റെ കുറ്റം അയാളിൽ ചുമത്തുകയായിരുന്നു ലക്ഷ്യം. Content Highlights:Mother behind murder of Kannur toddler, child death, murder, Police investigation, Viyaan, Viyan, Kerala
from mathrubhumi.latestnews.rssfeed https://ift.tt/37F9J5u
via
IFTTT
No comments:
Post a Comment