പലപ്പോഴും പരുടെയും ജീവിതത്തില്‍ അപ്രതീക്ഷിതമായി പ്രണയങ്ങള്‍ കടന്നുവരാം. അത്തരത്തില്‍ ഒരു സംഭവമാണ് കൊല്‍ക്കത്തയില്‍ നിന്നും പുറത്തെത്തുന്നത്. കൊല്‍ക്കത്ത സ്വദേശിയായ സുലേഖയ്ക്ക് (യഥാര്‍ഥ പേര് അല്ല) പറയാനുള്ള പ്രണയ കഥയാണ് ഹൃദ്യം. ചതിക്കപ്പെട്ട് പതിനഞ്ചാം വയസില്‍ സുലേഖ വേശ്യാലയത്തില്‍ എത്തി. അവളുടെ ഭൂതകാലം അറിഞ്ഞുകൊണ്ടുതന്നെ ജീവിതം നല്‍കാന്‍ തയ്യാറായി സുജോയ് (യഥാര്‍ഥ പേര് അല്ല) എന്ന യുവാവ്.
സുലേഖയ്ക്ക് ചെറുപ്പത്തില്‍ തന്നെ അച്ഛനെ നഷ്ടപ്പെട്ടു. പിന്നീട് അമ്മയും സുലേഖയും മുത്തശ്ശിക്ക് ഒപ്പമാണ് കഴിഞ്ഞത്. അമ്മൂമ്മ സുലേഖയെ നിരന്തരം ഉപദ്രവിച്ചിരുന്നു. ഒരിക്കല്‍ 15കാരി സുലേഖയെ അമ്മൂമ്മ ഇറക്കിവിട്ടു. തുടര്‍ന്ന് ജീവിക്കാനായി റെയില്‍വേ സ്റ്റേഷനില്‍ ഭിക്ഷയെടുത്തു. ഒരിക്കല്‍ രണ്ടു പേര്‍ എത്തി വീട്ട് ജോലി ശരിയാക്കി തരാം എന്ന് പറഞ്ഞ് സുലേഖയെ കൂട്ടിക്കൊണ്ട് പോയി. പിറ്റേ ദിവസം കണ്ണ് തുറന്നപ്പോഴാണ് സുലേഖ അറിയുന്നത് താന്‍ വേശ്യാലയത്തില്‍ ആണെന്നും തന്നെ മയക്കി കിടത്തി ക്രൂരമായി പീഡിപ്പിച്ചെന്നും. പിന്നീടും നിരന്തരം പീഡനത്തിനിരയായി. രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല.
18 വയസായിരിക്കെ വേശ്യാലയത്തില്‍ റെയ്ഡ് നടന്നു. അവിടെ നിന്നും രക്ഷിച്ച പെണ്‍കുട്ടികളെ ഒരു സംഘടനയും സഹായത്തോടെ പുനരധിവസിപ്പിച്ചു. സംഘടന തന്നെ അവള്‍ക്ക് ഒരു ബേക്കറിയില്‍ ജോലി ശരിയാക്കി നല്‍കി. കേക്ക് ഉണ്ടാക്കാനും ബേക്കറി പലഹാരങ്ങള്‍ ഉണ്ടാക്കാനും സുലേഖ പഠിച്ചു. ബേക്കറിക്ക് സമീപം ബാഗ് കട നടത്തിയിരുന്ന സുജോയിയുമായി സുലേഖ അടുക്കുകയും പ്രണയത്തിലാവുകയും ചെയ്തു. വൈകാതെ സുജോയ് പ്രണയാഭ്യര്‍ത്ഥനയും നടത്തി.
തന്റെ ഭൂതകാലത്തെക്കുറിച്ച് സുലേഖ യാതൊന്നും ഒളിച്ചുവെച്ചില്ല. എല്ലാം അറിഞ്ഞശേഷവും സുജോയ് പ്രണയത്തില്‍ ഉറച്ചുനിന്നു. ഒടുവില്‍ സുലേഖയെ പുനരധിവസിപ്പിച്ച സംഘടന മുന്‍കയ്യെടുത്ത് ഇരുവരുടെയും വിവാഹം കഴിഞ്ഞ ദിവസം നടത്തി.
from mangalam.com https://ift.tt/2P6YDjl
via IFTTT
No comments:
Post a Comment