കൊറോണ മരണം 2000 കടന്നു; ഹൂബെയില്‍ മാത്രം ഇന്നലെ മരിച്ചത് 132 പേര്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, February 18, 2020

കൊറോണ മരണം 2000 കടന്നു; ഹൂബെയില്‍ മാത്രം ഇന്നലെ മരിച്ചത് 132 പേര്‍

ബീജിംഗ്: ലോകത്തെ ഭീതിയിലാഴ്ത്തിയ കൊറോണ വൈറസ് രോഗത്തില്‍ (കോവിഡ്-19) മരിച്ചവരുടെ എണ്ണം 2000 കടന്നു. ചൈനയിലെ ഹൂബെ പ്രവിശ്യയില്‍ മാത്രം ഇന്നലെ 132 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. 1,693 പേര്‍ക്ക് കൂടി പുതുതായി കൊറോണ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ ചൈനയില്‍ രോഗബാധിതരുടെ എണ്ണം 75,121 ആയി.

ജപ്പാന്‍ തീരത്ത് പിടിച്ചിട്ടിരിക്കുന്ന 'ദ ഡയമണ്ട് പ്രിന്‍സസ്' ക്രൂയിസ് കപ്പലില്‍ നിന്നുള്ള 500 ഓളം യാത്രക്കാര്‍ക്ക് പുറത്തുപോകാന്‍ അധികൃതര്‍ അനുമതി നല്‍കി. നിരീക്ഷണ കാലാവധി കഴിഞ്ഞതോടെ കൊറോണ ബാധിച്ചിട്ടില്ലെന്ന് ഉറപ്പായവര്‍ക്കാണ് മടങ്ങാന്‍ അനുമതി. കൊറോണ കണ്ടെത്തിയവര്‍ക്കൊപ്പം താമസിച്ചവരെ കപ്പലില്‍ നിന്ന് പുറത്തുകടക്കാന്‍ അനുമതി നല്‍കിയിട്ടില്ല. ഫെബ്രുവരി മൂന്നു മുതല്‍ കപ്പില്‍ ടോക്കിയോയ്ക്ക് സമീപം യോകോഹാമയില്‍ പിടിച്ചിട്ടിരിക്കുകയാണ്.

അതിനിടെ, ദക്ഷിണ കൊറിയയില്‍ പുതുതായി 15 പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. ഇതോടെ രോഗബാധിതരുടെ എണ്ണം 46 ആയി. എന്നാല്‍ ഉത്തര കൊറിയയില്‍ ഒരു കൊറോണ പോലും സ്ഥിരീകരിച്ചിട്ടില്ലെന്ന് ലോകാരോഗ്യ സംഘടന റിപ്പോര്‍ട്ട് ചെയ്യുന്നു.

കൊറോണയെ നേരിടാന്‍ സിംഗപ്പൂര്‍ സര്‍ക്കാര്‍ 4.6 ബില്യണ്‍ ഡോളര്‍ പാക്കേജ് പ്രഖ്യാപിച്ചതായും റിപ്പോര്‍ട്ടുണ്ട്. ചൈനയ്ക്ക് പുറത്ത് ഏറ്റവും കൂടുതല്‍ കൊറോണ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്ന രാജ്യമാണ് സിംഗപ്പൂര്‍. 77 കേസുകളാണ് ഇവിടെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.



from mangalam.com https://ift.tt/37GOZKR
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages