അഞ്ചുകോടി ജോസ് കെ മാണിയെ ഇടതുപക്ഷത്തേക്ക് ചൂണ്ടയിടാനുള്ള ഇര ?അന്നു 'കോഴമാണി' എന്നു കൂവി, ഇന്നു കെ എം മാണിക്ക് സ്മാരകം പ്രഖ്യാപിച്ച് ആദരം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, February 7, 2020

അഞ്ചുകോടി ജോസ് കെ മാണിയെ ഇടതുപക്ഷത്തേക്ക് ചൂണ്ടയിടാനുള്ള ഇര ?അന്നു 'കോഴമാണി' എന്നു കൂവി, ഇന്നു കെ എം മാണിക്ക് സ്മാരകം പ്രഖ്യാപിച്ച് ആദരം

കോട്ടയം: കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാനും മുന്‍ ധനമന്ത്രിയുമായ അന്തരിച്ച കെ.എം. മാണിക്കു സ്മാരകം നിര്‍മിക്കാന്‍ ബജറ്റില്‍ അഞ്ചു കോടി രൂപ പ്രഖ്യാപിച്ചതിനു പിന്നില്‍ രാഷ്ട്രീയലാക്ക്. അധികാരത്തര്‍ക്കത്തില്‍ വഴിപിരിഞ്ഞു നില്‍ക്കുന്ന കേരളാ കോണ്‍ഗ്രസില്‍നിന്ന് ജോസ് കെ. മാണി പക്ഷത്തെ എല്‍.ഡി.എഫിലേക്കു ചൂണ്ടയിടാനുള്ള ഇരയാണ് അഞ്ചു കോടിയെന്നാണു വിലയിരുത്തല്‍.

കെ.എം. മാണി അവസാന ബജറ്റ് അവതരിപ്പിക്കാന്‍ നിയമസഭയിലെത്തിയപ്പോള്‍ കൂകിവിളിച്ചവരാണ് അദ്ദേഹത്തിന്റെ മരണശേഷമുള്ള ആദ്യ ബജറ്റില്‍ ബഹുമതിയായി സ്മാരകം പ്രഖ്യാപിച്ചത്. അദ്ദേഹം കൊണ്ടുവന്ന കാരുണ്യ ചികിത്സാസഹായ പദ്ധതി തുടരുമെന്നും പ്രഖ്യാപിച്ചു. ഇതിനും രാഷ്ട്രീയ പ്രാധാന്യമുണ്ട്. കെ.എം. മാണി സ്മാരക ട്രസ്റ്റ് ചെയര്‍മാന്‍ കൂടിയായ മകന്‍ ജോസ് കെ. മാണി സ്മാരകത്തിനായി 50 സെന്റ് ഭൂമിയും അഞ്ചു കോടി രൂപയുമാണ് മുഖ്യമന്ത്രിയോട് അഭ്യര്‍ഥിച്ചിരുന്നത്.

കേരളത്തിലെ ഒരു രാഷ്്രടീയ നേതാവിനും സ്മാരകം നിര്‍മിക്കാന്‍ നല്‍കിയിട്ടില്ലാത്ത സാമ്പത്തിക പിന്തുണയാണ് ഇടതുസര്‍ക്കാര്‍ മാണിയുടെ കാര്യത്തില്‍ നല്‍കുന്നത്. ബജറ്റ് പ്രഖ്യാപനത്തെ ജോസ് കെ.മാണി വിഭാഗം സ്വാഗതം ചെയ്തപ്പോള്‍ പി.ജെ ജോസഫ് പക്ഷം മൗനത്തിലാണ്.

സ്മാരകത്തിനായി പണമനുവദിക്കുന്ന ബജറ്റ് പ്രഖ്യാപനം യു.ഡി.എഫിനെയും ഞെട്ടിച്ചു. അഴിമതിയുടെ പേരില്‍ തങ്ങള്‍ ഏറ്റവും കൂടുതല്‍ എതിര്‍ത്ത കെ.എം. മാണിക്കു സ്മാരകം നിര്‍മിക്കാന്‍ ഇടതുസര്‍ക്കാര്‍ മുന്‍െകെയെടുത്തത് ഇടതുപക്ഷ പ്രവര്‍ത്തകരെ അമ്പരപ്പിച്ചു. ''കെ.എം. മാണിക്ക് 500 രൂപ'' എന്ന പേരില്‍ സാമൂഹിക മാധ്യമങ്ങളില്‍ കാമ്പയിന്‍ നടത്തി അദ്ദേഹത്തെ അപമാനിക്കാന്‍ ശ്രമിച്ച ഇടതു പാര്‍ട്ടിപ്രവര്‍ത്തകരും ഞെട്ടലിലാണ്.



from mangalam.com https://ift.tt/2H1v66r
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages