ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് അസാധാരണ രാഷ്ട്രീയ സാഹചര്യങ്ങള്‍ നില നില്‍ക്കേ ഡല്‍ഹിയില്‍ ഇന്ന് വോട്ടെടുപ്പ് നടക്കും. രാവിലെ എട്ടു മണി മുതല്‍ തുടങ്ങുന്ന വോട്ടെടുപ്പ് വൈകിട്ട് ആറു മണി വരെ നീളും. ഒരു കോടി 40 ലക്ഷം വോട്ടര്‍മാരാണ് 13,000 ബൂത്തുകളില്‍ സമ്മതിദാനം വിനിയോഗിക്കുക. പൗരത്വ നിയമവുമായി ബന്ധപ്പെട്ട് ഷഹീന്‍ബാഗില്‍ അടക്കം സമരങ്ങളും പ്രതിഷേധങ്ങളും അരങ്ങേറുന്നതിന്റെ പശ്ചാത്തലത്തിലാണ് വോട്ടെടുപ്പ് നടക്കുന്നത്.
ഡല്‍ഹിയില്‍ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ തവണ 60 ശതമാനമായിരുന്നു പോളിംഗ്. ഇത്തവണയും അതിന് മുകളില്‍ പോളിംഗ് നടക്കുമെന്നാണ് പ്രതീക്ഷ. 13750 പോളിംഗ് ബൂത്തുകള്‍ ക്രമീകരിച്ചിട്ടുണ്ട്. കനത്ത പ്രതീഷേധം തുടരുന്നു ഷഹീന്‍ബാഗിലെ അഞ്ച് പോളിംഗ് ബൂത്തുകളില്‍ പ്രത്യേക സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. 2020 ലെ ആദ്യ നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രധാന എതിരാളികള്‍ ആംആദ്മി പാര്‍ട്ടിയും ബിജെപിയും ആണ്. കോണ്‍ഗ്രസ് പിടിച്ചു നില്‍ക്കാനുള്ള ശ്രമമാണ് നടത്തുന്നത്. ആം ആദ്മി പാര്‍ട്ടി ഭരണം നില നിര്‍ത്താന്‍ ശ്രമിക്കുമ്പോള്‍ ബിജെപി അധികാരത്തില്‍ എത്താനാണ് ശ്രമം നടത്തുക.
ബിജെപിയ്ക്കായി അമിത്ഷായും നരേന്ദ്രമോഡിയും അടക്കമുള്ളവര്‍ കളത്തില്‍ ഇറങ്ങിയിരുന്നു. നാലിലധികം റാലികളിലാണ് അമിത്ഷാ പങ്കെടുത്തത്. നരേന്ദ്ര മോഡിയും പ്രചരണത്തിനുണ്ടായിരുന്നു. വികസനപ്രവര്‍ത്തനം ഉയര്‍ത്തിയാണ് ആം ആദ് മി പാര്‍ട്ടി എത്തുന്നത്. ഷഹീന്‍ബാഗ് ഉയര്‍ത്തി വര്‍ഗ്ഗീയ ധ്രുവീകരണ തന്ത്രം പ്രയോഗിക്കുന്ന ബിജെപി തങ്ങളുടെ അടിസ്ഥാന വോട്ടുകളായ 30 ശതമാനത്തിന് ഒപ്പം പത്തുശതമാനം വോട്ടുകള്‍ കൂടി കൂട്ടിച്ചേര്‍ക്കാനുള്ള ശ്രമമാണ് നടത്തുന്നത്.
ഇന്നു വോട്ടെടുപ്പ് നടക്കാനിരിക്കെ ബിജെപി തങ്ങളുടെ ആവനാഴിയിലെ അവസാന അസ്ത്രങ്ങളും പുറത്തെടുത്തതോടെ ഇന്നലെ രാജ്യതലസ്ഥാനം കണ്ടത് നാടകീയ സംഭവങ്ങളായിരുന്നു. ആം ആദ്മി പാര്‍ട്ടിക്ക് തിരിച്ചടിയായി അഴിമതിക്കേസില്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ ഒ.എസ്.ഡി, (ഓഫീസര്‍ ഓണ്‍ സ്‌പെഷല്‍ ഡ്യൂട്ടി) ഗോപാല്‍ കൃഷ്ണ മാധവിനെ സി.ബി.ഐ. അറസ്റ്റ് ചെയ്തു. ജി.എസ്.ടിയുമായി ബന്ധപ്പെട്ട വിഷയത്തില്‍ രണ്ടു ലക്ഷം രൂപ െകെക്കൂലി വാങ്ങിയെന്ന കേസിലാണ് അറസ്റ്റ്. 2015 മുതല്‍ സിസോദിയയുടെ ഓഫീസില്‍ പ്രവര്‍ത്തിക്കുന്നയാളാണ് ഗോപാല്‍കൃഷ്ണ മാധവ്. ഇതിനു പുറമേ പെരുമാറ്റച്ചട്ടം ലംഘിെച്ചന്ന പരാതിയില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് ഇന്നലെ തെരഞ്ഞെടുപ്പ് കമ്മിഷന്‍ നോട്ടീസയച്ചു. ഇന്നു െവെകിട്ട് അഞ്ചിനു മുമ്പായി മറുപടി നല്‍കണം.
ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോയാണ് പരാതിക്ക് ആധാരം. ഗോപാല്‍കൃഷ്ണ മാധവിന്റെ അറസ്റ്റ് ബി.ജെ.പി. ആഘോഷമാക്കുകയാണ്. മനീഷ് സിസോദിയയ്ക്കുവേണ്ടി െകെക്കൂലി വാങ്ങുമ്പോഴാണ് ഉദ്യോഗസ്ഥന്‍ പിടിയിലായതെന്നാണ് ബി.ജെ.പി വക്താവ് സമ്പിത് പാത്ര ആരോപിച്ചു.
from mangalam.com https://ift.tt/31BsoxP
via IFTTT
No comments:
Post a Comment