ശ്രീലങ്കയിലെ കപ്പല്‍ശാലയില്‍ അറ്റകുറ്റപ്പണി നടത്തി പണമടയ്ക്കാതെ മുങ്ങി ; അധികൃതര്‍ പരാതി നല്‍കി, ഇന്ത്യന്‍ എണ്ണക്കപ്പല്‍ കൊച്ചിയില്‍ അറസ്റ്റില്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, February 7, 2020

ശ്രീലങ്കയിലെ കപ്പല്‍ശാലയില്‍ അറ്റകുറ്റപ്പണി നടത്തി പണമടയ്ക്കാതെ മുങ്ങി ; അധികൃതര്‍ പരാതി നല്‍കി, ഇന്ത്യന്‍ എണ്ണക്കപ്പല്‍ കൊച്ചിയില്‍ അറസ്റ്റില്‍

കൊച്ചി : ശ്രീലങ്കയിലെ കൊളംബോ കപ്പല്‍ശാലയില്‍ അറ്റകുറ്റപ്പണി നടത്തിയശേഷം പണമടയ്ക്കാതെ മുങ്ങിയ ഇന്ത്യന്‍ എണ്ണക്കപ്പല്‍ കൊച്ചിയില്‍ അറസ്റ്റില്‍. കൊളംബോ കപ്പല്‍ശാല അധികൃതര്‍ സമര്‍പ്പിച്ച പരാതിയില്‍ െഹെക്കോടതിയുടെ നിര്‍ദേശാനുസരണമാണു കോസ്റ്റല്‍ പോലീസിന്റെ നടപടി. കപ്പലാണ് ഒന്നാം പ്രതി! കപ്പലിന്റെ ഉടമ, കപ്പല്‍ കൊച്ചി ഭാഗത്തുകൂടി ഓടിക്കാന്‍ അനുമതിയുള്ള വെസല്‍ മാസ്റ്റര്‍ എന്നിവരാണു യഥാക്രമം രണ്ടും മൂന്നും പ്രതികള്‍. കൊച്ചിന്‍ പോര്‍ട്ട് ഡെപ്യൂട്ടി കണ്‍സര്‍വേറ്റര്‍ നാലാം എതിര്‍കക്ഷിയാണ്.

എം.ടി. ഹന്‍സ പ്രേം എന്ന കപ്പലാണ് അറസ്റ്റിലായത്. മുംെബെ ആസ്ഥാനമായ മെര്‍ക്കേറ്റര്‍ എന്ന കമ്പനി വാടകയ്‌ക്കെടുത്ത് ഓടിക്കുന്ന കപ്പല്‍ കൊളംബോ കപ്പല്‍ശാലയ്ക്ക് 78.08 ലക്ഷം രൂപയാണു കൊടുക്കാനുള്ളത്. കഴിഞ്ഞ മേയില്‍ അറ്റകുറ്റപ്പണി നടത്തി കുറച്ചു പണം നല്‍കിയശേഷം മുങ്ങുകയായിരുന്നു. കൊച്ചി തുറമുഖത്തേക്കു വരികയായിരുന്നു കപ്പല്‍. തുറമുഖത്തുനിന്ന് 14 നോട്ടിക്കല്‍ െമെല്‍ അകലെയാണ് അറസ്റ്റിലായി നങ്കൂരമിട്ടിരിക്കുന്നത്. വ്യക്തിയേപ്പോലെ കപ്പലിനെ അറസ്റ്റ് ചെയ്യാമെന്ന മാരിെടെം നിയമത്തിലെ വ്യവസ്ഥ അനുസരിച്ചാണു നടപടി.

തങ്ങള്‍ക്കു കിട്ടാനുള്ള 78.08 ലക്ഷം രൂപ കോടതിയില്‍ സെക്യൂരിറ്റിയായി കെട്ടിവയ്ക്കണമെന്നാണു ഹര്‍ജിക്കാരുടെ ആവശ്യം. കപ്പല്‍ കസ്റ്റഡിയിലെടുത്ത് ഒന്നുമുതല്‍ മൂന്നുവരെയുള്ള പ്രതികളില്‍ നിന്നു തുക ഈടാക്കി കോടതിയില്‍ കെട്ടിവയ്ക്കാന്‍ ഡെപ്യൂട്ടി കണ്‍സര്‍വേറ്റര്‍ക്കു നിര്‍ദേശം നല്‍കണം. തുക കെട്ടിവച്ചാല്‍ പോകാന്‍ അനുവദിക്കാം. അയര്‍ലന്‍ഡിലെ ഡബ്ലിന്‍ ഡാ'മികോ ടാങ്കര്‍ കമ്പനിയുടെ ഉടമസ്ഥതയിലുള്ള കപ്പലാണ് ഇത്. പരാതി കിട്ടിയതിനെത്തുടര്‍ന്ന് മെറെന്‍ ട്രാഫിക് ടെറസ്ട്രിയല്‍ ഓട്ടോമാറ്റിക് ഐഡന്റിഫിക്കേഷന്‍ സിസ്റ്റം ഉപയോഗിച്ചാണു കപ്പല്‍ കണ്ടെത്തിയത്.



from mangalam.com https://ift.tt/2H54L7t
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages