തഴയപ്പെട്ട പെണ്ണുങ്ങളേ.... ഈ പ്രതിഷേധക്കുപ്പായം നിങ്ങള്‍ക്കുള്ളതാണ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, February 9, 2020

തഴയപ്പെട്ട പെണ്ണുങ്ങളേ.... ഈ പ്രതിഷേധക്കുപ്പായം നിങ്ങള്‍ക്കുള്ളതാണ്

പ്രതിഭകളുടെ മാത്രമല്ല, പ്രതിഷേധത്തിന്റെ കൂടി വേദിയാണ് ഓസ്കർ. നടിയും മുൻ ഓസ്കർ ജേതാവുമായ നതാലി പോർട്ട്മാൻ തൊണ്ണൂറ്റിരണ്ടാം അക്കാദമി അവാർഡ്ദാനത്തിന്റെ റെഡ് കാർപെറ്റ് ചടങ്ങിനെത്തിയത് ശക്തമായൊരു പ്രതിഷേധവുമായാണ്. മികച്ച സംവിധായകർക്കുള്ള നോമിനേഷനിൽ നിന്ന് തഴയപ്പെട്ട വനിതാ സംവിധാകർക്കുവേണ്ടിയാണ് 2010ൽ ബ്ലാക്ക് സ്വാനിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ഓസ്കർ ലഭിച്ച പോർട്ട്മാൻ വേറിട്ട പ്രതിഷേധവുമായി ശബ്ദമുയർത്തിയത്. പതിഷേധങ്ങൾ പുതുമയുളളതല്ല ഓസ്കറിന്. എന്നാൽ, ഈ പ്രതിഷേധത്തിനായി പോർട്ട്മാൻ തിരഞ്ഞെടുത്ത രീതിയാണ് വേറിട്ടുനിന്നത്. ഫാഷന്റെ വിളനിലമായ റെഡ് കാർപറ്റിൽ സ്വന്തം വസ്ത്രം തന്നെയാണ് പ്രതിഷേധം വിളിച്ചറിയിക്കാനായി നതാലി തിരഞ്ഞെടുത്തത്. മികച്ച സംവിധാനത്തിനുള്ള നോമിനേഷനിൽ നിന്ന് തഴയപ്പെട്ട വനിതാ സംവിധായകരുടെ പേരുകൾ സ്വർണനിറത്തിൽ ആലേഖം ചെയ്ത കറുത്ത ഗൗണും ധരിച്ചായിരുന്നു നതാലിയുടെ വരവ്. Photo: Getty Images ഗ്രേറ്റ ഗെർവിഗ് (ലിറ്റിൽ വിമൻ), ലോറൻ സ്കഫാരിയ (സ്കഫ്ളേഴ്സ്), ലുലു വാങ് (ദി ഫേർവെൽ), മാറ്റി ഡിയോപ് (അറ്റ്ലാന്റിക്സ്), മാരിയെല്ലെ ഹെല്ലെർ (എ ബ്യൂട്ടിഫുൾ ഡെ ഇൻ ദി നെയ്ബർഹുഡ്) മെലിന മാറ്റ്സൗകാസ് (ക്യൂൻ ആൻഡ് സ്ലിം), അൽമ ഹാരെൽ (ഹണിബോയ്), സെലിനെ ഷ്യാമ (പോർട്രെയ്റ്റ് ഓഫ് എ ലേഡി ഓൺ ഫയർ) തുടങ്ങി എട്ടു സംവിധായകരുടെ പേരുകളാണ് നതാലി ഗൗണിൽ ആലേഖനം ചെയ്തത്. ഗെർവിഗിന് കഴിഞ്ഞ വർഷം നോമിനേഷൻ ലഭിച്ചിരുന്നു. ഇക്കുറി ഗെർവിഗിന്റെ ലിറ്റിൽ വിമണിന് ആറ് നോമിനേഷനുകൾ ലഭിച്ചു. എന്നാൽ, ഇതിൽ മികച്ച സംവിധായകർക്കുള്ള നോമിനേഷൻ മാത്രം ഉണ്ടായിരുന്നില്ല. ഡിയോപിന്റെ അറ്റ്ലാന്റിക്സ് കാനിൽ ഗ്രാൻഡ്പ്രീയും വാങ്ങിന്റെ ദി ഫാർവെല്ലിന് ഗോൾഡൺ ഗ്ലോബിൽ നോമിനേഷനും ലഭിച്ചിരുന്നു. ഇവരെയെല്ലാം തഴഞ്ഞതിന് വൻ വിമർശമാണ് അക്കാദമിക്കെതിരേ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഉയരുന്നത്. ഇതിന് ആക്കം കൂട്ടുന്നതായി പുരസ്കാരദാന ചടങ്ങിൽ വച്ചു തന്നെ നതാലി പോർട്ട്മാൻ നടത്തിയ പ്രതിഷേധം. മാർട്ടിൻ സ്കോർസെസെ (ദി ഐറിഷ്മാൻ), ടോഡ് ഫിലിപ്സ് (ജോക്കർ), സാം മെൻഡെസ് (1917), ക്വെന്റിൻ ടറന്റിനോ (വൺസ് അപ്പോൺ എ ടൈം ഇൻ ഹോളിവുഡ്), ബോൻ ജൂൻ ഹോ (പാരസൈറ്റ്) എന്നിവരാണ് ഇത്തവണത്തെ ഓസ്കറിൽ മികച്ച സംവിധായകർക്കുള്ള നോമിനേഷൻ ലഭിച്ചത്. എല്ലാവരും പുരുഷന്മാർ. രണ്ട് വർഷം മുൻപും നതാലി പോർട്ട്മാൻ വനിതകൾ തഴയപ്പെടുന്നതിനെതിരേ ഇതുപോലെ ഒാസ്കർ വേദിയിൽ പരസ്യമായി പ്രതിഷേധിച്ചിരുന്നു. ഇതാ പുരുഷന്മാർ മാത്രമുള്ള നോമിനികൾ എന്നായിരുന്നു അന്ന് വേദിയിൽ പോർട്ട്മാൻ പ്രഖ്യാപിച്ചത്. മികച്ച വിദേശഭാഷാ ചിത്രം: പാരസൈറ്റ്. സംവിധാനം: ബൂൻ ഹൂൻ ഹോ. 2009ൽ പുരസ്കാരം ലഭിച്ച കാതറിൻ ബിഗ്ളോയാണ് അക്കാദമിയുടെ തൊണ്ണൂറു വർഷത്തെ ചരിത്രത്തിൽ ഓസ്കർ ലഭിച്ച ഏക വനിത. Content Highlights:Natalie Portmans Osca 2020 cape pays tribute to snubbed female directors Nomination


from mathrubhumi.latestnews.rssfeed https://ift.tt/2UFVaMy
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages