കൊറോണ വൈറസ്: മരണസംഖ്യ 900 കടന്നു, ലോകാരോഗ്യ സംഘടനയുടെ പ്രത്യേക സംഘം ചൈനയില്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, February 9, 2020

കൊറോണ വൈറസ്: മരണസംഖ്യ 900 കടന്നു, ലോകാരോഗ്യ സംഘടനയുടെ പ്രത്യേക സംഘം ചൈനയില്‍

ബെയ്ജിങ്ങ്: കൊറോണ വൈറസ് ഭീതിയില്‍ ലോകം വിറങ്ങലിച്ച് നില്‍ക്കെ ചൈനയില്‍ മരണസംഖ്യ 900 കടന്നു. 2002-03 ല്‍ ലോകത്തെ വിറപ്പിച്ച സാര്‍സ് ബാധയെ തുടര്‍ന്നുണ്ടായ മരണസംഖ്യയേയും കൊറോണ വൈറസ് മറികടന്നു. വൈറസിന്റെ പ്രഭവകേന്ദ്രമായ ഹുബേയ് പ്രവിശ്യയില്‍ ഏറ്റവും ഒടുവില്‍ 91 പേരാണ് മരണമടഞ്ഞത്. സാര്‍സ് വൈറസ് 774 പേരുടെ ജീവന്‍ കവര്‍ന്നിരുന്നു.

അവസാന കണക്കുകള്‍ പ്രകാരം കഴിഞ്ഞ നാലു ദിവസങ്ങളായി പുതിയതായി റിപ്പോര്‍ട്ടു ചെയ്യുന്ന രോഗികളുടെ എണ്ണത്തില്‍ കുറവു വന്നിട്ടുണ്ടെന്ന് ചൈനീസ് ദേശീയ ആരോഗ്യ കമ്മീഷനും ലോകാരോഗ്യ സംഘടനയും വ്യക്തമാക്കുന്നു. ഇതുവരെ 39,800 ഓളം പേര്‍ക്കാണ് രോഗബാധ സ്ഥികരീകരിച്ചിരിക്കുന്നത്.

ചൈനയിലാകെ പുതിയതായി 444 പേര്‍ക്കാണ് രോഗബാധ കണ്ടെത്തിയിരിക്കുന്നത്. കഴിഞ്ഞ നാല് ദിവസമായി ഈ നിരക്ക് കുറഞ്ഞു വരുന്നുണ്ടെന്ന് ചൈനീസ് അധികൃതര്‍ വ്യക്തമാക്കി. ഹുബേയിലും വുഹാനിലും അതിഗുരുതരമാണ് സ്ഥിതിയെന്നാണ് ലോകാരോഗ്യ സംഘടനയുടെ പ്രസ്താവന. ലോകാരോഗ്യ സംഘടനയുടെ അന്താരാഷ്ട്ര എക്‌സ്‌പേര്‍ട്ട് മിഷന്‍ ചൈനയിലേയ്ക്ക് അയച്ചതായി ഡയറക്ടര്‍ ജനറല്‍ ടെഡ്‌റോസ് അദാനോം ഗേബ്രേയ്‌സസ് ട്വിറ്ററില്‍ വ്യക്തമാക്കി. ബ്രൂസ് ആലിവാഡിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ചൈനയിലേക്ക് എത്തുക.



from mangalam.com https://ift.tt/39kpO1L
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages