കേരളത്തെ കുറ്റപ്പെടുത്തി വിവാദപ്രസ്താവനയുമായി ശോഭ കരന്തലജെ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, February 8, 2020

കേരളത്തെ കുറ്റപ്പെടുത്തി വിവാദപ്രസ്താവനയുമായി ശോഭ കരന്തലജെ

ബെംഗളൂരു: കേരളത്തിൽ കൊറോണ വൈറസ് സ്ഥിരീകരിച്ചതിനെത്തുടർന്ന് അതിർത്തി ജില്ലകളിൽ നടക്കുന്ന പരിശോധന സംബന്ധിച്ച് വിവാദപ്രസ്താവനയുമായി ബി.ജെ.പി. നേതാവും എം.പി.യുമായ ശോഭ കരന്തലജെ. കേരളത്തിൽനിന്നെത്തുന്നവരുടെ പശ്ചാത്തലവും അവർ എന്തിനാണ് വരുന്നതെന്ന കാര്യവും പരിശോധിക്കണമെന്ന് അവർ ആവശ്യപ്പെട്ടു.പൗരത്വനിയമഭേദഗതിക്കുനേരെ മംഗളൂരുവിലെ പ്രതിഷേധത്തിൽനടന്ന ആക്രമണസംഭവത്തിൽ കേരളത്തിൽനിന്നുള്ളവർക്ക് പങ്കുണ്ടെന്ന് ശോഭ കരന്തലജെ ആരോപിച്ചിരുന്നു. ഇതിനുപിന്നാലെയാണ് വീണ്ടും പ്രസ്താവനയുമായി അവർ രംഗത്തെത്തിയത്. കേരളത്തിൽനിന്ന് കർണാടകത്തിലേക്ക് വരുന്ന വാഹനങ്ങൾ പോലീസ് നിരീക്ഷിക്കണമെന്നും ശോഭ കരന്തലജെ പറഞ്ഞു. ചിക്കമഗളൂരുവിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവർ.


from mathrubhumi.latestnews.rssfeed https://ift.tt/2S8oQ2Z
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages