ന്യൂഡല്‍ഹി: ദിവസങ്ങളോളം നീണ്ടു നിന്ന കലാപത്തിനു ശേഷം രാജ്യ തലസ്ഥാന നഗരിയായ ഡല്‍ഹി ശാന്തതയിലേക്ക്. കലാപം അതിരൂക്ഷമായ വടക്കു-കിഴക്കന്‍ ഡല്‍ഹിയില്‍ ജനജീവിതം സാധാരണ നിലയിലേക്ക് എത്തിത്തുടങ്ങുകയാണ്. നിരത്തുകള്‍ സജീവമായി തുടങ്ങി. കടകമ്പോളങ്ങള്‍ തുറന്നു തുടങ്ങി.
കലാപത്തെ തുടര്‍ന്ന് മുടങ്ങിയ പരീക്ഷകള്‍ തിങ്കളാഴ്ച മുതല്‍ ആരംഭിക്കും. കലപാത്തിനിരയായവര്‍ക്കായി കൂടുതല്‍ പുനരധിവാസ കേന്ദ്രങ്ങളും തുറക്കും. അതേസമയം രാത്രി തങ്ങാനുള്ള താത്ക്കാലിക സൗകര്യവും സര്‍ക്കാര്‍ ഒരുക്കിത്തുടങ്ങിയിട്ടുണ്ട്.
സംഘര്‍ഷത്തെ തുടര്‍ന്ന് വീടുകള്‍ ഉപേക്ഷിച്ചു പോയവരെ തിരികെ കൊണ്ടുവരാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. സംഘര്‍ഷങ്ങളില്‍ ഇരയായവരുടെ വീടുകളില്‍ സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റുമാര്‍ നേരിട്ടെത്തി വിവരങ്ങള്‍ ശേഖരിക്കും. ദുരിതബാധിതരായവര്‍ക്ക് ഡല്‍ഹി സര്‍ക്കാര്‍ പ്രഖ്യാപിച്ച നഷ്ടപരിഹാരത്തുക ഞായറാഴ്ച മുതല്‍ വിതരണം ചെയ്തു തുടങ്ങും. കലാപ ബാധിത മേഖലകളില്‍ ിപ്പോഴും സുരക്ഷാസേന തങ്ങുന്നുണ്ട്. വിദ്വേഷ സന്ദേശങ്ങളോ വീഡിയോകളോ പ്രചരിക്കുന്നത് തടയാനും സര്‍ക്കാര്‍ കര്‍ശന നടപടികള്‍ സ്വീകരിച്ചുവരികയാണ്.
Delhi: Normalcy returns to Jaffrabad; Security forces remain deployed in the area. pic.twitter.com/pERRN1D7TX— ANI (@ANI) March 1, 2020
from mangalam.com https://ift.tt/2wd9aD7
via IFTTT
No comments:
Post a Comment