കൊറോണയില്‍ നിലച്ച് ചൈനീസ് ഫാക്ടറികള്‍, ഇറക്കുമതിക്ക് ബദല്‍ തേടി ഇന്ത്യ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, February 29, 2020

കൊറോണയില്‍ നിലച്ച് ചൈനീസ് ഫാക്ടറികള്‍, ഇറക്കുമതിക്ക് ബദല്‍ തേടി ഇന്ത്യ

ന്യൂഡൽഹി:കൊറോണ വൈറസ് ബാധയെതുടർന്ന് ചൈനയിൽ നിന്നുള്ള ഇറക്കുമതി കുറഞ്ഞതോടെ അസംസ്കൃത വസ്തുക്കളുടെ ക്ഷാമം മറികടക്കാൻ മറ്റുരാജ്യങ്ങളെ സമീപിക്കാനൊരുങ്ങി ഇന്ത്യ.തുണിത്തരങ്ങൾ, ആന്റി ബയോട്ടിക്കുകൾ, വൈറ്റമിനുകൾ, കീടനാശിനികൾ തുടങ്ങി നിരവധി വസ്തുക്കളാണ് ഇന്ത്യൻ നിർമാതാക്കൾക്ക് അടിയന്തരമായി ആവശ്യമുള്ളത്. വൈറസ് ബാധയേ തുടർന്ന് ഇന്ത്യയിലേക്കുള്ള ചൈനീസ് ഇറക്കുമതി 50 ശതമാനത്തോളം കുറഞ്ഞിരുന്നു. ഇവയ്ക്ക് പകരം ബദൽ കണ്ടെത്താനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നത്. ചൈനയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന 1,050 ഇനങ്ങൾക്ക് ബദൽ സാധ്യതയാണ് കേന്ദ്രം തേടുന്നത്. ഇലക്ട്രോണിക് ഉത്പന്നങ്ങൾ, പ്ലാസ്റ്റിക് ഉത്പന്നങ്ങൾ, ഫർണീച്ചറുകൾ, വാഹനങ്ങളുടെയും മറ്റും യന്ത്രഭാഗങ്ങൾ, തുണികൾ, ആശുപത്രി ഉപകരണങ്ങൾ, കളിപ്പാട്ടങ്ങൾ തുടങ്ങിയവയാണ് ചൈനയിൽ നിന്ന് വിവിധ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നത്. കൊറോണ ബാധയെതുടർന്ന് ഇവയുടെ ഉത്പാദനം വലിയതോതിൽ കുറഞ്ഞിരിക്കുകയാണ്. ഈ സാഹചര്യത്തിൽസ്വിറ്റ്സർലാൻഡ്, ഇറ്റലി തുടങ്ങിയ രാജ്യങ്ങളുമായി കേന്ദ്ര വ്യവസായ മന്ത്രാലയം ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്. പ്രധാനമായും ആന്റിബയോട്ടിക് അടക്കമുള്ള മരുന്നുകളുടെ നിർമാണത്തിനാവശ്യമായ രാസവസ്തുക്കൾ ഇവിടങ്ങളിൽ നിന്ന് വാങ്ങണമെന്നാണ് കരുതുന്നത്. വാഹനങ്ങളുടെ യന്ത്രഭാഗങ്ങൾ, കംപ്യൂട്ടർ അനുബന്ധ ഘടകങ്ങൾ, ഇലക്ട്രോണിക് ഉത്പന്നങ്ങൾ, മൊബൈൽ ഫോണുകൾ എന്നിവയ്ക്ക് വേണ്ടി ഇന്ത്യ കൂടുതലായും ആശ്രയിക്കുന്നത് ചൈനയെയാണ് ഇന്ത്യയുടെവർധിച്ച ആവശ്യങ്ങളെ തൃപ്തിപ്പെടുത്താൻ പുതിയ രാജ്യങ്ങൾക്ക് സാധിക്കുമോയെന്ന് കണ്ടറിയണം. അതേസമയം ചൈനയിലെ വ്യവസായശാലകൾ ഏപ്രിലോടെ തുറന്നുപ്രവർത്തിക്കുമെന്നാണ് വിവരം. അങ്ങനെയാണെങ്കിൽ കൂടി ഉത്പാദനം പൂർണമായും പഴയനിലയിലാകാൻ കൂടുതൽ സമയം വേണ്ടിവരും. Content Highlights:Covid-19 Virus, India seeks alternatives to imports


from mathrubhumi.latestnews.rssfeed https://ift.tt/3cdzTjo
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages