ഡല്‍ഹി കലാപം: പ്രധാനമന്ത്രിയെ വിമര്‍ശിച്ച അസം അധ്യാപകന്‍ അറസ്റ്റില്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, February 29, 2020

ഡല്‍ഹി കലാപം: പ്രധാനമന്ത്രിയെ വിമര്‍ശിച്ച അസം അധ്യാപകന്‍ അറസ്റ്റില്‍

അസം: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ഫെയ്സ്ബുക്കിലൂടെ അപകീർത്തികരമായ പരാമർശം നടത്തിയ അസമിലെ അധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു. ഗുരുചരൺ കോളേജിലെ ഗസ്റ്റ് ലക്ചറായ സൗരദീപ് സെൻഗുപ്തയയെയാണ് വിദ്യാർഥികളുടെ പരാതിയെ തുടർന്ന് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ നാലുദവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു. അപകീർത്തികരമായ പരാമർശങ്ങൾ നടത്തുകയും, സനാതന ധർമത്തെ അധിക്ഷേപിക്കുകയും ഹിന്ദുസമുദായത്തെ കുറിച്ച് പ്രകോപനപരമായ പ്രസ്താവനകൾ നടത്തി വർഗീയ അതിക്രമത്തിന് പ്രേരിപ്പിക്കുകയും ചെയ്തു എന്നാണ് പരാതി. വടക്കുകിഴക്കൻ ഡൽഹിയുണ്ടായ കലാപത്തിന്റെ പശ്ചാത്തലത്തിൽ സെൻഗുപ്ത ഫെയ്സ്ബുക്കിൽ പങ്കുവെച്ച കുറിപ്പാണ് വിവാദമായത്. 2002ലുണ്ടായ ഗുജറാത്ത് കലാപം തലസ്ഥാനത്ത് പുനഃരാവിഷ്ക്കരിക്കാനാണ് ചില വിഭാഗം ശ്രമിക്കുന്നതെന്നാണ് കുറിപ്പിൽ അദ്ദേഹം അഭിപ്രായപ്പെട്ടത്. ഫെയ്സ്ബുക്ക് കുറിപ്പ് വിവാദമായതോടെ സെൻഗുപ്ത പോസ്റ്റ് പിൻവലിക്കുകയും മതവികാരം വ്രണപ്പെടുത്തിയതിൽ ക്ഷമ ചോദിക്കുകയും ചെയ്തു. എന്റെ പോസ്റ്റിലൂടെ ഏതെങ്കിലുംതരത്തിൽ മതവികാരം വ്രണപ്പെടുത്തിയെങ്കിൽ ഞാൻ ക്ഷമ ചോദിക്കുന്നു. സാമുദായിക സംഘർമുണ്ടാകാൻ സാധ്യതയുള്ള വിഷയത്തിൽ നിരുത്തരവാദിത്വപരമായ ചില പരാമർശങ്ങൾ ഞാൻ നടത്തി. എന്റെ വിലയിരുത്തലിൽ വന്നുപോയ തെറ്റാണത്. ഏതെങ്കിലും ഒരു മതവിഭാഗത്തെ മുറിപ്പെടുത്തുക എന്നുള്ളതായിരുന്നില്ല എന്റെ ലക്ഷ്യം. വ്യാഴാഴ്ച സെൻഗുപ്തഫെയ്സ്ബുക്കിൽ കുറിച്ചു. കഴിഞ്ഞ ഒരു വർഷമായി ജിസി കോളേജിൽ ഫിസിക്സ് അധ്യാപകനായി ജോലി ചെയ്യുകയാണ് സെൻഗുപ്ത. അതേസമയം 40 പേരടങ്ങുന്ന വിജദ്യാർഥികളുടെ സംഘം സെൻഗുപ്തയുടെ വീട്ടിലെത്തി കുടുംബത്തെഭീഷണിപ്പെടുത്തിയെന്നും ഇതിനെ കുറിച്ച് പരാതിപ്പെടാൻ പോലീസ് സ്റ്റേഷനിലെത്തിയ സെൻഗുപ്തയെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നുവെന്നും സെൻഗുപ്തയുടെ വീട്ടുകാർ ആരോപിച്ചു. Content Highlights:Assam teacher booked for posting objectionable material on facebook against PM Modi


from mathrubhumi.latestnews.rssfeed https://ift.tt/32CDlje
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages