കോവിഡ് 19 ആശങ്കയില്‍ ലോകം, അമേരിക്കയിലും ഓസ്‌ട്രേലിയയിലും മരണം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, February 29, 2020

കോവിഡ് 19 ആശങ്കയില്‍ ലോകം, അമേരിക്കയിലും ഓസ്‌ട്രേലിയയിലും മരണം

വാഷിങ്ങ്ടൺ : കൊറോണ വൈറസ് പടരുന്നതിനിടെ അമേരിക്കയിൽ ആദ്യ മരണം. 50 വയസ്സിന് മുകളിൽ പ്രായമുള്ള പുരുഷനാണ് കൊറോണ വൈറസ് ബാധിച്ച് മരിച്ചത്. മരണത്തെ തുടർന്ന് വാഷിങ്ങ്ടണിൽ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. രാജ്യത്ത് 22 പേർക്ക് രോഗം സ്ഥിരീകരിച്ചെന്നും പ്രതിരോധനടപടികൾ പുരോഗമിക്കുകയാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും പ്രസിഡന്റ് ഡെണാൾഡ് ട്രംപ് വ്യക്തമാക്കി. അമേരിക്ക, മെക്സികോ അതിർത്തികൾ അടക്കുന്നത് പരിഗണനയിലാണെന്നുംട്രംപ് പറഞ്ഞു. അതേസമയം, കൊറോണ വൈറസ് മൂലം ഓസ്ട്രേലിയയിലും ഒരാൾ മരിച്ചു. ഓസ്ട്രേലിയയിലെ പെർത്തിൽ കൊവിഡ് 19 ബാധിച്ച് എഴുപതുകാരനാണ് മരിച്ചത്. ചൈനയ്ക്ക് പുറമെ, ദക്ഷിണകൊറിയയിലും ഇറ്റലിയിലും ഇറാനിലും സ്ഥിതി ആശങ്കാജനകവും വൈറസ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണവും വർധിക്കുകയാണ്. ദക്ഷിണകൊറിയയിൽ മരണം 100 കടന്നു. ഇറ്റലിയിൽ 1000ലധികം പേർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. ചൈനയിൽ മരണനിരക്ക് കുറഞ്ഞുവരികയാണ്. ഏകദേശം 63 രാജ്യങ്ങളിലാണ് കൊറോണ വൈറസ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 86992പേരിലാണ് കൊറോണ സാന്നിധ്യം ഔദ്യോഗികമായി റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മരണസംഖ്യ 2978 ആയി. Content Highlights: Corona Virus: two were died in America and Australia


from mathrubhumi.latestnews.rssfeed https://ift.tt/2wfnOK4
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages