റയലും ബാഴ്‌സയും നേര്‍ക്കുനേര്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, February 29, 2020

റയലും ബാഴ്‌സയും നേര്‍ക്കുനേര്‍

മഡ്രിഡ്: സ്പാനിഷ് ലാലിഗ കിരീടജേതാക്കളെ നിർണയിക്കുന്നതിൽ പ്രധാനമാകുമെന്നു കരുതുന്ന എൽ ക്ലാസിക്കോ മത്സരം ഞായറാഴ്ച രാത്രി 1.30 മുതൽ. ലീഗിൽ ഒപ്പത്തിനൊപ്പം നീങ്ങുന്ന ബാഴ്സലോണയും റയൽ മഡ്രിഡും നേർക്കുനേർ വരുമ്പോൾ വിജയിക്കുന്നവർക്ക് കിരീടത്തിലേക്കുള്ള വഴി എളുപ്പമാകും. റയൽ മഡ്രിഡിന്റെ ഗ്രൗണ്ടിലാണ് കളി. 25 കളിയിൽ 55 പോയന്റുള്ള ബാഴ്സലോണയാണ് ഇപ്പോൾ പോയന്റ് പട്ടികയിൽ മുന്നിൽ. ഇത്രയും കളിയിൽ 53 പോയന്റുമായി റയൽ മഡ്രിഡ് രണ്ടാം സ്ഥാനത്തുണ്ട്. അവസാന മത്സരത്തിൽ ലെവന്റെയോട് (10) തോറ്റതാണ് റയലിന് തിരിച്ചടിയായത്. ലീഗിലെ അവസാന മത്സരത്തിൽ ലയണൽ മെസ്സിയുടെ ഹാട്രിക്കിൽ അയ്ബറിനെ 5-0ത്തിന് തോൽപ്പിച്ച് ബാഴ്സലോണ പട്ടികയിൽ മുന്നിലെത്തി. അതിനുശേഷം ചാമ്പ്യൻസ് ലീഗിൽ ബാഴ്സലോണ നാപ്പോളിയുമായി സമനില (11) വഴങ്ങിയപ്പോൾ റയൽ 2-1ന് മാഞ്ചെസ്റ്റർ സിറ്റിയോട് തോറ്റു. ലാലിഗയിൽ ഇരുടീമുകളും ഏറ്റുമുട്ടിയപ്പോൾ ജയവും ഒരുപോലെയാണ് (72 വീതം). ആകെ മത്സരങ്ങളിൽ ബാഴ്സ 96 തവണ ജയിച്ചപ്പോൾ റയലിന് 95 വിജയമുണ്ട്. ഇക്കുറി പ്രമുഖതാരങ്ങളുടെ പരിക്ക് ഇരുടീമുകളെയും ഒരുപോലെ അലട്ടുന്നു. റയലിൽ ഈഡൻ ഹസാർഡ്, മാർക്കോ അസെൻസിയോ എന്നിവർ പരിക്കിലാണ്. ബാഴ്സലോണയിൽ ലൂയി സുവാരസ്, ഒസ്മാനെ ഡെംബലെ, ജോർഡി ആൽബ, സെർജി റോബർട്ടോ എന്നീ പ്രമുഖർ പരിക്കിന്റെ പിടിയിലാണ്. Content Highlights: Real Madrid vs Barcelona La Liga Football


from mathrubhumi.latestnews.rssfeed https://ift.tt/32FK2ko
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages