കണ്‍മുന്നില്‍ നാലു വലിയ പാക്കറ്റുകളില്‍ സമ്മാനങ്ങളുമായി ചിരിച്ചുകൊണ്ട് സാക്ഷാല്‍ പിണറായി വിജയന്‍; സ്വപ്‌നഭവനം യാഥാര്‍ഥ്യമായി, ഗൃഹപ്രവേശനത്തിനു കാച്ചിയപാല്‍ വിളമ്പിയതും മുഖ്യമന്ത്രി, ഓമനയ്ക്കും ചന്ദ്രനും ആഹ്‌ളാദനിമിഷം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, February 29, 2020

കണ്‍മുന്നില്‍ നാലു വലിയ പാക്കറ്റുകളില്‍ സമ്മാനങ്ങളുമായി ചിരിച്ചുകൊണ്ട് സാക്ഷാല്‍ പിണറായി വിജയന്‍; സ്വപ്‌നഭവനം യാഥാര്‍ഥ്യമായി, ഗൃഹപ്രവേശനത്തിനു കാച്ചിയപാല്‍ വിളമ്പിയതും മുഖ്യമന്ത്രി, ഓമനയ്ക്കും ചന്ദ്രനും ആഹ്‌ളാദനിമിഷം

നെടുമങ്ങാട്: പാലുകാച്ചിന് സമ്മാനങ്ങളുമായി കാവുവിള വീട്ടില്‍ മുഖ്യമന്ത്രി പിണറായി വിജയനെത്തി. ഓമനയ്ക്കും ഭര്‍ത്താവ് ചന്ദ്രനും ആഹ്‌ളാദത്തിന്റെ നിമിഷങ്ങള്‍.

മുഖ്യമന്ത്രിയെ ടി.വിയിലും പത്രത്തിലും മാത്രം കണ്ട ഇവര്‍ക്ക് കണ്‍മുന്നില്‍ നാലു വലിയ പാക്കറ്റുകളില്‍ സമ്മാനങ്ങളുമായി ചിരിച്ചുകൊണ്ട് നില്‍ക്കുന്നത് വിശ്വസിക്കാനായില്ല. എല്ലാവരും ഭയത്തോടെ കാണുന്ന മുഖ്യമന്ത്രിയെ പുഞ്ചിരി മുഖവുമായി കണ്ടപ്പോള്‍ ഓമനയുടെ മകള്‍ രോഹിണിക്കും അത്ഭുതമായി.

രാഹുകാലം രാവിലെ ഒന്‍പതിന് തുടങ്ങുമെന്നതിനാല്‍ ചടങ്ങുകള്‍ 8.30-നായിരുന്നു നിശ്ചയിച്ചിരുന്നത്. രാഹുകാലത്തിനു മുമ്പുതന്നെ മുഖ്യമന്ത്രിയെത്തി സമ്മാനങ്ങളുമായി. റോഡിലെത്തിയ മുഖ്യമന്ത്രിയെ പല നിറത്തിലെ റോസാപ്പൂക്കളാല്‍ തീര്‍ത്ത ബൊക്കെ പഞ്ചായത്ത് പ്രസിഡന്റ് എം.എസ്. അനില നല്‍കി സ്വീകരിച്ചു.

[IMG]

മന്ത്രിമാരായ എ.സി. മൊയ്തീനും കടകംപള്ളി സുരേന്ദ്രനും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധുവും സി.ദിവാകരന്‍ എം.എല്‍.എയും ചേര്‍ന്ന് മുഖ്യമന്ത്രിയെ ചന്ദ്രന്റെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി. അവിടെയെത്തിയപ്പോള്‍ ഓമനയും ചന്ദ്രനും ചേര്‍ന്ന് റോസാപ്പുക്കള്‍ നല്‍കി സ്വീകരിച്ചു.

നിറ പുഞ്ചിരിയോടെ പൂക്കള്‍ സ്വീകരിച്ച മുഖ്യമന്ത്രി ഗൃഹപ്രവേശനവും താക്കോല്‍ കൈമാറലും നിര്‍വഹിച്ചു. എല്ലായിടത്തും തിടക്കും കാണിക്കുന്ന മുഖ്യമന്ത്രി ഇവിടെ ശാന്തനായി ചടങ്ങുകള്‍ തീരുംവരെ സന്തോഷത്തോടെ കുശലാന്വേഷണങ്ങള്‍ നടത്തി മുക്കാല്‍ മണിക്കൂറോളം ചെലവിട്ടു. പാലുകാച്ചായിരുന്നു സമയം വൈകിച്ചത്.

ലൈഫ് പദ്ധതി പ്രകാരം ലഭിച്ച വീടിന്റെ പാലുകാച്ചിനായി മുഖ്യമന്ത്രി പൂമുഖത്ത് കാത്തിരുന്നപ്പോള്‍ ഓമനയ്ക്കും മറ്റുളളവര്‍ക്കും വല്ലാത്ത ടെന്‍ഷനായിരു. വിശ്വാസപ്രകാരം അടുപ്പില്‍ പാല്‍വച്ച് തിളപ്പിച്ച് പാല്‍ കളഞ്ഞപ്പോള്‍ അടുക്കളയിലെത്തി അതില്‍നിന്നും പാല്‍ കോരി ഓമനയ്ക്കും പഞ്ചായത്ത് പ്രസിഡന്റ് അനിലയ്ക്കും മറ്റുള്ളവര്‍ക്കും മുഖ്യമന്ത്രി തന്നെ നേരിട്ട് വിളമ്പി. കൂട്ടത്തില്‍ എല്ലാവര്‍ക്കും പഴങ്ങള്‍ നല്‍കാനും മുഖ്യമന്ത്രി തയാറായി.

22 കാരിയായ മകള്‍ രോഹിണിയുടെ വിവാഹമാണ് അടുത്ത സ്വപ്നമെന്ന് ചന്ദ്രന്‍. പുതിയ വീട്ടില്‍വച്ച് ആഘോഷമായി നടത്തണമെന്നാണ് ഇരുവരുടെ ആഗ്രഹം.



from mangalam.com https://ift.tt/2TdVVLE
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages