സിംസ് പദ്ധതിയിൽ പോലീസിനെ ‘ഒളിപ്പിച്ച്’ കെൽട്രോൺ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, February 19, 2020

സിംസ് പദ്ധതിയിൽ പോലീസിനെ ‘ഒളിപ്പിച്ച്’ കെൽട്രോൺ

തിരുവനന്തപുരം : സിംസ് പദ്ധതിയിൽ ഗാലക്സോണിനെ പങ്കാളിയാക്കാൻ കെൽട്രോൺ തയ്യാറാക്കിയ വ്യവസ്ഥകളിൽ പോലീസിനെ ഒളിപ്പിച്ചുനിർത്തി. സുരക്ഷാപ്രശ്നങ്ങളുണ്ടാകുമ്പോൾ പോലീസാണ് ഇടപെടുകയെന്ന് ടെൻഡർ വ്യവസ്ഥകളിൽ ഒരിടത്തും കെൽട്രോൺ പ്രത്യക്ഷമായി പറഞ്ഞില്ല. അടിയന്തരഘട്ടത്തിൽ പോലീസിനെ വിവരമറിയിക്കാമെന്നാണ് ഈ വ്യവസ്ഥകളിലുള്ളത്. സ്വകാര്യകമ്പനിയായ ഗാലക്സോൺ പോലീസുമായി ബന്ധപ്പെടുന്നത് നിയമവിരുദ്ധമാകുമെന്നും അതിനാൽ ഇടനിലക്കാരായി ഉണ്ടാകുമെന്നുമാണ് കെൽട്രോൺ നൽകിയ ഉറപ്പ്. സംസ്ഥാനത്തെ പ്രധാനസ്ഥാപനങ്ങൾക്കെല്ലാം സുരക്ഷ ഉറപ്പാക്കുന്ന പദ്ധതിയായാണ് സിംസ് (സെൻട്രൽ ഇൻട്രൂഷൻ മോണിറ്ററിങ് സിസ്റ്റം). കെൽട്രോണുമായിച്ചേർന്ന് നടപ്പാക്കാമെന്നും ഇതിൽ സർക്കാരിനോ പോലീസിനോ സാമ്പത്തികബാധ്യതയില്ലെന്നുമുള്ള പദ്ധതിയാണ് പോലീസ് മേധാവി ലോക്നാഥ് ബെഹ്റ അവതരിപ്പിച്ചത്. സർക്കാർ അംഗീകാരം നൽകിയതിന് പിന്നാലെ കെൽട്രോൺ ടെൻഡർ ക്ഷണിച്ചു. ഇതിലാണ് പോലീസുമായിചേർന്നുള്ള പദ്ധതിയാണെന്ന കാര്യം കെൽട്രോൺ മറച്ചുവെച്ചത്. ഗാലക്സോണല്ലാതെ മറ്റ് കമ്പനികളൊന്നും ടെൻഡറിൽ പങ്കെടുക്കാതിരിക്കാനുള്ള തന്ത്രമായിരുന്നു ഇത്. സുരക്ഷയ്ക്കെത്തുന്നത് പോലീസാണെങ്കിൽ വൻകിട കമ്പനികൾ ഈ പദ്ധതി ഏറ്റെടുക്കാൻ തയ്യാറാകുമായിരുന്നു. കേരളത്തിലെ ജൂവലറികൾ, ടെക്സ്റ്റൈൽ, ധനകാര്യസ്ഥാപനങ്ങൾ എന്നിവമാത്രം പദ്ധതിയുടെ ഗുണഭോക്താക്കാളായാൽ ലക്ഷങ്ങളുടെ വരുമാനം ഉറപ്പാക്കാനാകും. കുറഞ്ഞത് 2800 രൂപയെങ്കിലും ഒരുസ്ഥാപനത്തിൽനിന്ന് മാസം ഈടാക്കിയാണ് സുരക്ഷയ്ക്ക് പോലീസിന്റെ സേവനം ഉറപ്പാക്കുന്നത്. എന്നാൽ, അടിയന്തര സാഹചര്യത്തിൽമാത്രം പോലീസിന് വിവരം കൈമാറാമെന്ന കെൽട്രോണിന്റെ വ്യവസ്ഥയിൽ പദ്ധതി ഏറ്റെടുക്കാൻ മറ്റ് കമ്പനികൾക്ക് കഴിയില്ല. കെൽട്രോണും പോലീസും തമ്മിലുള്ള ബന്ധവും പദ്ധതി നടത്തിപ്പ് എങ്ങനെയാണെന്നതും ഗാലക്സോണിലെ ഒരു ഡയറക്ടർക്ക് നേരത്തേ അറിയാമായിരുന്നു. കരാർ ഏറ്റെടുക്കുംമുന്നെ ഇവർ പദ്ധതി പ്രവർത്തനങ്ങൾ തുടങ്ങിയതായാണ് വിവരം. അതിനാലാണ് കെൽട്രോൺ ആവർത്തിച്ച് ടെൻഡർ വിളിച്ചപ്പോഴും പദ്ധതിയിൽ പങ്കാളിയാവാൻ ഗാലക്സോൺമാത്രം എത്തിയത്. പോലീസ് ആസ്ഥാനത്തെ കൺട്രോൾറൂമിലടക്കം ജീവനക്കാരെ നിയോഗിക്കണമെന്ന് കെൽട്രോൺ നിബന്ധനവെച്ചിട്ടുണ്ട്. ഇതൊന്നും സർക്കാർഉത്തരവ് അനുസരിച്ചല്ല. മാത്രവുമല്ല, കൺട്രോൾറൂമിൽ ലഭിക്കുന്ന വിവരങ്ങൾ നേരിട്ട് പോലീസിന് കൈമാറരുതെന്നാണ് കെൽട്രോൺ നിർദേശിക്കുന്നത്. ഇത്തരം ഘട്ടത്തിൽ കെൽട്രോൺ ഇടനിലനിൽക്കും. ഒരേസമയം, പോലീസിനെയും സ്വകാര്യ കമ്പനിയെയും ബന്ധിപ്പിക്കാതെയും മുൻകൂട്ടി ഉറപ്പിച്ച കമ്പനിക്ക് കരാർ നൽകാനാവുംവിധം ടെൻഡർ നടത്താനും കെൽട്രോണിന് കഴിഞ്ഞു.


from mathrubhumi.latestnews.rssfeed https://ift.tt/2V5twsn
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages