മകന്‍ ഓടിച്ചിരുന്ന ബസില്‍ അച്ഛന്‍ ഓടിച്ച ജീപ്പ് ഇടിച്ചു; റോഡിലേക്ക് തെറിച്ച് വീണ് അമ്മയ്ക്ക് ഗുരുതര പരുക്ക് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, February 19, 2020

മകന്‍ ഓടിച്ചിരുന്ന ബസില്‍ അച്ഛന്‍ ഓടിച്ച ജീപ്പ് ഇടിച്ചു; റോഡിലേക്ക് തെറിച്ച് വീണ് അമ്മയ്ക്ക് ഗുരുതര പരുക്ക്

നെടുങ്കണ്ടം: മകന്‍ ഓടിച്ചിരുന്ന സ്വകാര്യ ബസില്‍ അച്ഛന്‍ ഓടിച്ച ജീപ്പിടിച്ചു. കൈലാസപ്പാറയില്‍ ഉണ്ടായ സംഭവത്തില്‍ അമ്മയ്ക്ക് പരുക്ക് പറ്റി. ഇടിയുടെ ആഘാതത്തില്‍ പുറത്തേക്ക് തെറിച്ചുവീണ ഇവര്‍ക്ക് ഗുരുതരമായി പരുക്ക് പറ്റി. ഉടന്‍ തന്നെ ഇവരെ നെടുങ്കണ്ടം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും പരുക്ക് ഗുരുതരമായതിനാല്‍ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലേക്കു കൊണ്ടുപോയി. അപകടത്തില്‍ മറ്റാര്‍ക്കും പരുക്കില്ല.

മുരിക്കുംതൊട്ടി സ്വദേശി ഓടിച്ചിരുന്ന സ്വകാര്യ ബസിലാണ് ജീപ്പ് ഇടിച്ചത്. കട്ടപ്പനയില്‍ നിന്നും മടങ്ങി വരികയായിരുന്നു ജീപ്പ് യാത്രികര്‍. രാജാക്കാട് നിന്നും നെടുങ്കണ്ടത്തിനു പോകുകയായിരുന്നു ബസ്. സംഭവത്തില്‍ കേസുകളൊന്നും റജിസ്റ്റര്‍ ചെയ്തിട്ടില്ലെന്ന് നെടുങ്കണ്ടം പൊലീസ് അറിയിച്ചു.



from mangalam.com https://ift.tt/2HEmDq3
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages