കൂരാച്ചുണ്ട്: പത്തൊൻപതുവർഷം മുമ്പ് കാണാതായ യുവാവിനായുള്ള അന്വേഷണം ഊർജിതമാക്കി കൂരാച്ചുണ്ട് പോലീസ്. 2001-ൽ കാണാതായ കല്ലാനോട് കൂമ്പയിൽ കെ.ടി. ജോണിയുടെ മകൻ സുമേഷിനെയാണ് അന്വേഷിക്കുന്നത്. കാണാതാവുമ്പോൾ 19 വയസ്സായിരുന്നു.2016-ലാണ് കൂരാച്ചുണ്ട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുന്നത്. അന്വേഷണം തുടരുമ്പോഴും യുവാവിനെക്കുറിച്ച് വിവരമൊന്നും ലഭിക്കാത്തതിനാൽ പോലീസ് സുമേഷിന്റെ രേഖാചിത്രം തയ്യാറാക്കി അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ്. ഉയരംകൂടിയ, വെളുത്തനിറമുള്ള സുമേഷിന് വീണ് പരിക്കേറ്റതിനാൽ കൈമുട്ടിനു ചെറിയ വൈകല്യമുണ്ടായിരുന്നു. ഏതെങ്കിലും തരത്തിലുള്ള വിവരം ലഭിക്കുന്നവർ താഴെ പറയുന്ന ഫോൺ നമ്പറിൽ അറിയിക്കണമെന്ന് എ.എസ്.ഐ. സി.പി. സിയാദ് അറിയിച്ചു. ഫോൺ: 9497981142, 0496-2660222.
from mathrubhumi.latestnews.rssfeed https://ift.tt/328snSc
via
IFTTT
No comments:
Post a Comment