ക്ഷേത്രങ്ങളിലെ സ്വർണവും വെള്ളിയും റിസർവ് ബാങ്കിൽ നിക്ഷേപിക്കാന്‍ തിരുവിതാംകൂർ ദേവസ്വം ബോർഡ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, February 20, 2020

ക്ഷേത്രങ്ങളിലെ സ്വർണവും വെള്ളിയും റിസർവ് ബാങ്കിൽ നിക്ഷേപിക്കാന്‍ തിരുവിതാംകൂർ ദേവസ്വം ബോർഡ്

ആലപ്പുഴ: ക്ഷേത്രങ്ങളിലെ നിത്യാവശ്യത്തിനൊഴികെയുള്ള സ്വർണവും വെള്ളിയും റിസർവ് ബാങ്കിൽ നിക്ഷേപിക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് തീരുമാനിച്ചു. ഇതിനുള്ള കണക്കെടുപ്പ് ആരംഭിച്ചു. ആദ്യഘട്ടത്തിൽ 24 കിലോയോളം സ്വർണവും അത്രതന്നെ വെള്ളിയും നിക്ഷേപിക്കാനാവുമെന്നാണ് കരുതുന്നത്. വിലയുടെ രണ്ടുശതമാനം പലിശയായി ദേവസ്വംബോർഡിന് ലഭിക്കും. തിരൂവിതാംകൂർ ദേവസ്വംബോർഡിനു കീഴിലുള്ള മുഴുവൻ ക്ഷേത്രങ്ങളിലെയും ഉരുപ്പടികളുടെ കണക്കെടുപ്പ് ആരംഭിച്ചു. ആദ്യഘട്ടത്തിൽ സ്ട്രോങ് റൂമുകളിൽ സൂക്ഷിച്ച ഉരുപ്പടികൾ ചടങ്ങുകൾക്ക് ആവശ്യമുള്ളവ, അല്ലാത്തവ, പൗരാണികമൂല്യമുള്ള എന്നിങ്ങനെ വേർതിരിക്കും. ഇതിൽനിന്ന് ക്ഷേത്രാവശ്യത്തിനുപയോഗിക്കുന്നതും പൗരാണിക മൂല്യമുള്ളതുമായവ മാറ്റും. കാണിക്കയായും നടവരവായും ലഭിച്ചവയാണ് ക്ഷേത്രാവശ്യത്തിന് ഉപയോഗിക്കാത്ത ഉരുപ്പടികളിലേറെയും. ഇവയെല്ലാം ഉരുക്കി സ്വർണക്കട്ടിയാക്കിയാണ് റിസർവ് ബാങ്കിൽ നിക്ഷേപിക്കുക. ഗുരുവായൂർ ദേവസ്വംബോർഡ് ഇത്തരത്തിൽ ഉരുപ്പടികൾ റിസർവ് ബാങ്കിൽ നിക്ഷേപിക്കുന്നുണ്ട്. സുരക്ഷിതത്വം ഉറപ്പാകും ക്ഷേത്രങ്ങളിലെ നിത്യാവശ്യത്തിനുപയോഗിക്കാത്ത സ്വർണമാണ് നിക്ഷേപിക്കുന്നത്. ഇത് കട്ടിയാക്കുന്നത് ബോർഡ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലുമാണ്. ഗുരുവായൂർ ദേവസ്വം ഇത് പണ്ടുമുതലേ ചെയ്യുന്നതാണ്. സ്വർണവും വെള്ളിയും സുരക്ഷിതമായിരിക്കുകയും ചെയ്യും.-എൻ. വാസു, പ്രസിഡന്റ്, തിരുവിതാംകൂർ ദേവസ്വംബോർഡ്


from mathrubhumi.latestnews.rssfeed https://ift.tt/39SDxgJ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages